പ്രശസ്ത മലയാള സിനിമാ നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു മരിക്കുമ്പോൾ പ്രായം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ നടി കല്യാണരാമന്‍, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. കർണാടക സംഗീതജ്ഞയും നർത്തകിയുമായാ സുബ്ബലക്ഷ്മി ഒട്ടേറെ പരസ്യ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. കല്യാണ രാമൻ എന്ന ദിലീപ് ചിത്രത്തിലെ വേഷമാണ് ഈ നടിക്ക് പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തത്. ദളപതി വിജയ് നായകനായ തമിഴ് ചിത്രം ബീസ്റ്റിലാണ് അവസാനമായി അഭിനയിച്ചത്. ഹിന്ദി, തമിഴ്, കന്നഡ, തെലുങ്കു, സംസ്‌കൃതം സിനിമകളിലും വേഷമിട്ടിട്ടുള്ള സുബ്ബലക്ഷ്മി ഡബ്ബിങ് ആർട്ടിസ്റ്റ് ആയും തിളങ്ങിയിട്ടുണ്ട്.
ഒട്ടേറെ ടെലിവിഷൻ സീരിയലുകളിലും ശ്രദ്ധേയമായ വേഷം അവർ അവതരിപ്പിച്ചു. പിന്നണി ഗായികയായും തിളങ്ങിയിട്ടുള്ള സുബ്ബലക്ഷ്മിയുടെ മകളാണ് പ്രശസ്ത നടിയായ താര കല്യാൺ. സിനിമയിലേക്ക് എത്തും മുമ്പ് ജവഹര്‍ ബാലഭവനില്‍ സംഗീത-നൃത്ത അദ്ധ്യാപികയായിരുന്ന ഈ പ്രതിഭ, 1951 മുതല്‍ ആകാശവാണിയിലും ജോലി ചെയ്തിട്ടുണ്ട്.തെന്നിന്ത്യയിൽ നിന്നുള്ള ആകാശവാണിയുടെ ആദ്യ വനിതാ സംഗീതസംവിധായികയെന്ന അപൂർവ നേട്ടവും സുബ്ബലക്ഷ്മിക്ക് സ്വന്തമാണ്. കല്യാണ രമുദു, യാ മായാ ചേസാവേ, എക് ദീവാനാ ഥാ, ദില്‍ബേചാര, രാമന്‍ തേടിയ സീതൈ, ഹൗസ് ഓണര്‍, ബീസ്റ്റ്, ഹൊഗനസു, മധുരമിതം, ഇന്‍ ദ നെയിം ഓഫ് ഗോഡ് എന്നിവയൊക്കെയാണ് സുബ്ബലക്ഷ്മി വേഷമിട്ട അന്യ ഭാഷാ ചിത്രങ്ങൾ.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.