മലയാള സിനിമയിലെ പ്രശസ്ത നായികാ താരങ്ങളിലൊരാളാണ് മിയ. ജിമി ജോർജ് എന്നാണ് മിയയുടെ യഥാർത്ഥ പേര്. ഒരു സ്മാൾ ഫാമിലി, ഡോക്ടർ ലവ്, ഈ അടുത്തകാലത്തു എന്നീ ചിത്രങ്ങളിലെ ചെറുതെങ്കിലും ശ്രദ്ധക്കപ്പടുന്ന വേഷങ്ങളിലൂടെ മലയാള സിനിമയിൽ എത്തിയ ഈ നടി, ചേട്ടായീസ് എന്ന ചിത്രത്തിലൂടെയാണ് നായികാ വേഷം ചെയ്തു കയ്യടി നേടിയത്. പിന്നീട് അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരുടെ മനസ്സു കവർന്ന ഈ നടി ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തു മലയാള സിനിമയിൽ സ്വന്തമായ ഒരിടം കണ്ടെത്തി. ഇപ്പോഴിതാ മിയ വിവാഹിതയാവാൻ പോകുന്നു എന്ന വാർത്തയാണ് വരുന്നത്. ബിസിനസ്സുകാരനായ അശ്വിൻ ഫിലിപ്പിനെയാണ് മിയ വിവാഹം ചെയ്യാൻ പോകുന്നത്. അടുത്തിടെ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഈ വർഷം സെപ്റ്റംബർ മാസത്തിലായിരിക്കും ഇവരുടെ വിവാഹമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ടെലിവിഷൻ ചാനലുകളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയതിനു ശേഷമാണു മിയ സിനിമയിലെത്തുന്നത്.
അൽഫോൻസാമ്മ എന്ന സീരിയലിലെ മാതാവിന്റെ വേഷമാണ് മിയയെ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട നടിയാക്കി മാറ്റിയത്. പിന്നീട മലയാള സിനിമയിലെത്തിയ ഈ നടിയുടെ കരിയറിലെ ശ്രദ്ധ നേടിയ ചിത്രങ്ങളാണ് മെമ്മറീസ്, വിശുദ്ധൻ, അനാർക്കലി, പാവാട, ദി ഗ്രേറ്റ് ഫാദർ, ഡ്രൈവിംഗ് ലൈസെൻസ് എന്നിവ. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർക്കൊപ്പവും അതുപോലെ പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, ജയറാം തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പവും മിയ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള മിയയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ തമിഴ് സിനിമയായ കോബ്ര, മലയാള സിനിമയായ കാണ്മാനില്ല എന്നിവയും പേരിടാത്ത ഒരു കാളിദാസ് ജയറാം ചിത്രവുമാണ്.
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.