മലയാള സിനിമ പ്രേമികൾക്കു ഒട്ടേറെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച പ്രശസ്ത സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. അറുപത്തി മൂന്ന് വയസ്സായിരുന്നു അന്തരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം. ഇപ്പോഴാണ് അദ്ദേഹത്തിന്റെ മരണം സ്ഥിതീകരിച്ച വാർത്ത ആശുപത്രി വൃത്തങ്ങൾ പുറത്തു വിട്ടത്. കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതം മൂലം അദ്ദേഹത്തെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാൽ എഗ്മോ സപ്പോർട്ടിലാണ് ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ സുഹൃത്തുക്കളുടേയും ആരാധകരുടേയും സഹപ്രവർത്തകരുടേയും പ്രാർഥനകൾ വിഫലമാക്കികൊണ്ട് ഇന്ന് അദ്ദേഹം വിട പറഞ്ഞു.
ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി അദ്ദേഹം ചികിത്സ തേടുന്നുണ്ടായിരുന്നു. അത് കുറഞ്ഞു വന്ന് കൊണ്ടിരിക്കെയാണ് ഇന്നലെ മൂന്ന് മണിയോടെ അദ്ദേഹത്തിന് കടുത്ത ഹൃദയാഘാതം ഉണ്ടായത്. സംവിധായകനും നടനുമായ ലാലിനൊപ്പം ചേർന്ന് ഇരട്ട സംവിധായക കൂട്ടുകെട്ടിലാണ് സിദ്ദിഖ് സിനിമയിൽ പേരെടുക്കുന്നത്. അതിനു മുൻപ് മിമിക്രി വേദികളിലും ശേഷം ഫാസിലിന്റെ സംവിധാന സഹായിയായും മികവ് തെളിയിച്ചിരുന്നു. ലാലിനൊപ്പം ചെയ്ത റാംജി റാവു സ്പീക്കിങ്, ഗോഡ് ഫാദർ , ഇൻ ഹരിഹർ നഗർ, വിയറ്റ്നാം കോളനി, കാബൂളിവാല, ഹിറ്റ്‌ലർ, എന്നിവക്ക് ശേഷം അദ്ദേഹം ഒറ്റക്ക് സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലർ, ബോഡി ഗാർഡ്, ലേഡീസ് ആൻഡ് ജന്റിൽമാൻ, ഭാസ്കർ ദി റാസ്കൽ, ഫുക്രി, ബിഗ് ബ്രദർ എന്നിവ. ബോഡിഗാർഡിന്റെ ഹിന്ദി റീമേക്ക് ഒരുക്കി ബോളിവുഡിലും സൂപ്പർ ഹിറ്റ് സമ്മാനിച്ച സംവിധായകനായിരുന്നു സിദ്ദിഖ്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.