മലയാള സിനിമയിലെ എണ്ണം പറഞ്ഞ രചയിതാക്കളിൽ ഒരാളും സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനുമായ സച്ചി അതീവ ഗുരുതരാവസ്ഥയിൽ തൃശൂരിലെ ഒരു ഹോസ്പിറ്റലിൽ ആണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. വെന്റിലേറ്ററിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. നടുവിന് ഒരു ശസ്ത്രക്രിയ വേണ്ടി വന്നപ്പോഴാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ശസ്ത്രക്രിയക്കിടെ അദ്ദേഹത്തിന് ഹൃദയാഘാതം വന്നുവെന്നും അതാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ നില വഷളാക്കിയത് എന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ വർഷത്തെ മലയാള സിനിമയിലെ സൂപ്പർ വിജയങ്ങളിൽ ഒന്നായ അയ്യപ്പനും കോശിയും എന്ന പൃഥ്വിരാജ്- ബിജു മേനോൻ ചിത്രം എഴുതി സംവിധാനം ചെയ്തത് സച്ചിയാണ്. കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്ത പൃഥ്വിരാജ്- ലാൽ ജൂനിയർ ചിത്രം ഡ്രൈവിംഗ് ലൈസെൻസ് രചിച്ചതും സച്ചി ആയിരുന്നു. ആ ചിത്രവും സൂപ്പർ വിജയം നേടി.
പൃഥ്വിരാജ് നായകനായ അനാർക്കലി എന്ന സൂപ്പർ ഹിറ്റ് ആയിരുന്നു സംവിധായകനായി സച്ചി അരങ്ങേറ്റം കുറിച്ച ചിത്രം. അത് രചിച്ചതും സച്ചി തന്നെ. അതിനു മുൻപ് രാമലീല, റൺ ബേബി റൺ എന്നീ ബ്ലോക്ക്ബസ്റ്റർ ദിലീപ്, മോഹൻലാൽ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചത് സച്ചിയാണ്. ചേട്ടായീസ് എന്ന ചിത്രം തിരക്കഥ രചിച്ചു അതിന്റെ നിർമ്മാതാക്കളിൽ ഒരാളായി എത്തിയ സച്ചി, ഷെർലക് ടോംസ് എന്ന ബിജു മേനോൻ- ഷാഫി ചിത്രത്തിന് സംഭാഷണവും രചിച്ചു. സേതുവിനൊപ്പം ഇരട്ട തിരക്കഥാകൃത്തായിയാണ് സച്ചി മലയാള സിനിമയിലെത്തിയത്. അവർ ഒന്നിച്ചു രചിച്ച ചിത്രങ്ങൾ ചോക്ലേറ്റ്, റോബിൻ ഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ്, ഡബിൾസ് എന്നിവയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.