ഷെയ്ൻ നിഗത്തിനെ നായകനാക്കി ഡിമൽ ഡെന്നിസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് വലിയ പെരുനാൾ. വളരെ വ്യത്യസ്തമായ പ്രമേയത്തെ ആധാരമാക്കി ഒരുക്കിയ ചിത്രം ഒരു റിയലിസ്റ്റിക് രൂപത്തിലാണ് അണിയിച്ചൊരുക്കിയിരുന്നത്. യുവാക്കൾ ഏറ്റടുത്ത ചിത്രം ഏറെ ശ്രദ്ധ നേടുകയും കേരളത്തിൽ ഇപ്പോഴും പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്നുണ്ട്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കലാകാരന്മാറിൽ ഒരാളായ ക്യാപ്റ്റൻ രാജു അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് വലിയ പെരുന്നാൾ.
വലിയ പെരുനാൾ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം തന്നെയായിരുന്നു ക്യാപ്റ്റൻ രാജു കൈകാര്യം ചെയ്തിരുന്നത്. ഷൂട്ടിംഗ് പൂർത്തിയാക്കി കുറെ നാളുകൾക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൽ. മലയാള സിനിമ ലോകത്തിന് ഇന്നും അതൊരു ഒരു തീരാനഷ്ടമായി നിലകൊള്ളുന്നു. വലിയ പെരുന്നാൾ എന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കാൻ സാധിക്കാതെയാണ് അദ്ദേഹം വിട പറഞ്ഞത്.
വലിയ പെരുന്നാളിൽ ക്യാപ്റ്റൻ രാജുവിന് വേണ്ടി ശബ്ദം നൽകിയിരിക്കുന്നത് മലയാള സിനിമയിലെ സംവിധായകനും, നടനുമായ രമേശ് പിഷാരടിയാണ്. യാതൊരു കൃത്രിമം തോന്നാത്ത രീതിയിൽ വളരെ ഭംഗിയായി തന്നെയാണ് ഡബ്ബിങ് പൂർത്തിയാക്കിയത്. ക്യാപ്റ്റൻ രാജുവിന് ചിത്രത്തിൽ ഒരു ജീവൻ നൽകുന്ന തരത്തിലുള്ള ശബ്‍ദനുകരണമാണ് രമേശ് പിഷാരടി ചെയ്തത്. പകരം വെക്കാൻ സാധിക്കാത്ത വേഷങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള ക്യാപ്റ്റൻ രാജു തന്റെ ഓരോ കഥാപാത്രത്തിലൂടെ ഇന്നും ജീവിക്കുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.