ഇന്ന് ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് ആയുഷ്മാൻ ഖുറാന. നടനെന്ന നിലയിൽ മാത്രമല്ല താരമെന്നുള്ള നിലയിലും ബോളിവുഡ് ബോക്സ് ഓഫീസിലെ സുരക്ഷിതമായ ബെറ്റാണ് ആയുഷ്മാൻ ഖുറാന നായകനായ ചിത്രങ്ങൾ. വ്യത്യസ്തവും രസകരവുമായ പ്രമേയങ്ങളിലൂടെ തുടർച്ചയായി സൂപ്പർ വിജയങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ് ഈ നടൻ. ഒരു മികച്ച ഗായകനും കൂടിയായ ആയുഷ്മാൻ ഖുറാന ഇപ്പോൾ ബോളിവുഡിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ കയ്യിലുള്ള നടനുമാണ്. ഒരു വർഷം തന്നെ ഒട്ടേറെ ചിത്രങ്ങളാണ് ഈ നടനെ നായകനാക്കി റിലീസ് ചെയ്യാറുള്ളത്. ഇപ്പോഴിതാ ബോളിവുഡിലെ കുപ്രസിദ്ധമായ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ് ഈ താരം. സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച് എന്നും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ള ഒന്നാണ്. മീ ടൂ ക്യാമ്പയിൽ വന്നതിനു ശേഷം അത്തരം ഒട്ടേറെ തുറന്നു പറച്ചിലുകൾ വന്നിരുന്നു.
ആയുഷ്മാൻ ഖുറാന പറയുന്നത് അത്തരം അനുഭവം തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് എന്നാണ്. അടുത്തിടെ നടത്തിയ ഒരു മാധ്യമ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. ഒരിക്കൽ ഒരു സിനിമയുടെ ഓഡിഷന് താൻ പോയപ്പോൾ അവിടെയുണ്ടായിരുന്ന ഒരു കാസ്റ്റിംഗ് സംവിധായകനാണ് തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് ആയുഷ്മാൻ ഖുറാന പറയുന്നു. എന്നാൽ അയാളുടെ പേര് വെളിപ്പെടുത്താൻ ആയുഷ്മാൻ തയ്യാറായില്ല. ഒരു വേഷത്തിനു വേണ്ടി അവർ പറയുന്ന എന്ത് മോശം കാര്യവും ചെയ്യാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് ആ വേഷം താൻ വേണ്ടെന്നു വെച്ചെന്നും സിനിമയിലെ തന്റെ തുടക്കം ഒട്ടും എളുപ്പമായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. ഒട്ടേറെ തവണ പിന്നോട്ട് പോയതിനു ശേഷമാണു, തോൽവികൾ നേരിട്ടതിനു ശേഷമാണു ഇപ്പോൾ കാണുന്ന വിജയം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും ആയുഷ്മാൻ ഖുറാനയെ തേടിയെത്തിയിരുന്നു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.