പ്രശസ്ത മലയാള നടി കവിയൂര് പൊന്നമ്മ ആശുപത്രിയിൽ. അതീവ ഗുരുതരാവസ്ഥയില് ആണ് നടി ആശുപത്രിയിൽ തുടരുന്നതെന്നാണ് വാർത്തകൾ വരുന്നത്. വാര്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്ന് ആരോഗ്യം പെട്ടെന്ന് വഷളായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കവിയൂര് പൊന്നമ്മയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം കഴിഞ്ഞ കുറച്ച് കാലമായി അഭിനയത്തില് നിന്നും ഇടവേളയെടുത്ത കവിയൂർ പൊന്നമ്മ, വടക്കന് പറവൂര് കരിമാളൂരിലെ വസതിയില് വിശ്രമ ജീവിതത്തിലായിരുന്നു. ഇന്ന് രാവിലെയോടെ ആരോഗ്യനില വളരെ മോശമാകുകയും അതേ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. വിവരം അറിഞ്ഞ ഉടൻ സിനിമാ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
ഇളയ സഹോദരനും കുടുംബത്തിനുമൊപ്പമാണ് നടി ഇപ്പോൾ താമസിക്കുന്നത്. കവിയൂർ പൊന്നമ്മക്ക് ഒരു മകൾ മാത്രമാണുള്ളത്. ബിന്ദു എന്ന് പേരുള്ള മകൾ ഇപ്പോൾ വിദേശത്താണ്. ഏതായാലും വാർത്ത അറിഞ്ഞപ്പോൾ മുതൽ മലയാള സിനിമയുടെ ‘അമ്മ മുഖമായ കവിയൂര് പൊന്നമ്മക്കായുള്ള പ്രാർത്ഥനയിലാണ് സഹപ്രവർത്തകരും പ്രേക്ഷകരും സിനിമാലോകവും. ചെറിയ പ്രായത്തില് മലയാള സിനിമയില് എത്തിയ കവിയൂർ പൊന്നമ്മ മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുള്ള നടിയാണ്.
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.