നടനും ടെലിവിഷൻ താരവുമായ സാബുമോൻ അബ്ദുസമദ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. പ്രയാഗ മാർട്ടിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കാൻ പോകുന്ന ഈ ചിത്രം ഒരു കോർട്ട് റൂം ഡ്രാമ ആയിരിക്കുമെന്ന് സാബുമോൻ തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ വെളിപ്പെടുത്തി. അഭിഭാഷകനായ തന്റെ ആദ്യ സിനിമ കോടതി മുറിയില്‍ നിന്നുതന്നെയായിരിക്കുമെന്ന് തനിക്ക് അറിയാമായിരുന്ന എന്ന് കുറിച്ച സാബുമോൻ, താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി സ്പൈർ പ്രൊഡക്ഷന്‍സുമായി കൈകോര്‍ക്കുകയാണ് എന്നും സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു.
സ്പൈർ പ്രൊഡക്ഷന്‍സ് നിർമ്മിക്കാൻ പോകുന്ന ആറാമത്തെ ചിത്രമായിരിക്കും ഇത്. പ്രയാഗ മാർട്ടിൻ ആയിരിക്കും ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യുക എന്നതിൽ കൂടുതലൊന്നും തന്നെ ചിത്രത്തെ കുറിച്ച് ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ല എന്നും സാബുമോൻ പറയുന്നു. റിയലിസ്റ്റിക്കായ നിയമപോരാട്ടത്തെക്കുറിച്ചായിരിക്കും ചിത്രം സംസാരിക്കുക എന്ന് പറഞ്ഞ സാബുമോൻ, ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കും എന്നും കൂട്ടിച്ചേർത്തു. സഞ്ജു ഉണ്ണിത്താൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
ടെലിവിഷൻ സ്ക്രീനിലെ തരികിട എന്ന പരിപാടിയിലൂടെ ആദ്യം ശ്രദ്ധ നേടിയ സാബുമോൻ പിന്നെ ഒട്ടേറെ വേഷങ്ങളിലൂടെ മലയാള സിനിമയിൽ സ്ഥിരസാന്നിധ്യമായിരുന്നു. ടെലിവിഷനിലെ ഹാസ്യ പരിപാടികളിലെ ജഡ്ജ് ആയും ശ്രദ്ധ നേടിയ സാബുമോൻ ബിഗ് ബോസ്സിലും പങ്കെടുത്തു വിജയം നേടിയ മത്സരാർഥിയാണ്. അടുത്തിടെ രജനികാന്ത് ചിത്രം വേട്ടയ്യനിലൂടെ സാബുമോൻ തമിഴ് സിനിമയിലും അഭിനയിച്ചു ശ്രദ്ധ നേടിയിരുന്നു.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.