പ്രശസ്ത യുവ താരം സണ്ണി വെയ്ൻ ഇന്ന് രാവിലെ ഏഴു മണിക്കാണ് ഗുരുവായൂരിൽ വെച്ചു വിവാഹിതനായത്. പലർക്കും ഈ വാർത്ത വലിയ സർപ്രൈസ് ആയിരുന്നു. മാധ്യമങ്ങളെ ഒന്നും അറിയിക്കാതെ വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളേയും മാത്രം സാക്ഷി നിർത്തി ആയിരുന്നു സണ്ണി വെയ്ൻ എന്ന സുജിത് ഉണ്ണികൃഷ്ണന്റെ വിവാഹം. രഞ്ജിനി എന്നാണ് സണ്ണി വെയ്ൻ വിവാഹം ചെയ്ത പെണ്കുട്ടിയുടെ പേര്. വിവാഹ വാർത്ത അറിഞ്ഞപ്പോൾ മുതൽ മലയാള സിനിമാ ലോകത്ത് നിന്നും സണ്ണി വെയ്നും ഭാര്യക്കും വിവാഹ മംഗളാശംസകൾ പ്രവഹിക്കുകയാണ്.
ജനപ്രിയ നായകൻ ദിലീപും സണ്ണി വെയ്നും ഭാര്യക്കും മംഗളാശംസകൾ നേർന്നു.വധൂവരന്മാരെ നേരിൽ കണ്ടാണ് ദിലീപ് ആശംസകൾ അറിയിച്ചത്. ഇവരുടെ കല്യാണം നടക്കുന്ന സമയത്ത് ദിലീപും ഗുരുവായൂരിൽ ഉണ്ടായിരുന്നു. ഏതായാലും വധൂവരന്മാർക്കൊപ്പം ഉള്ള ജനപ്രിയ നായകന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
സിനിമാ രംഗത്തു നിനുള്ളവർക്കു വേണ്ടിയുള്ള കല്യാണ റീസെപ്‌ഷൻ ഉടൻ ഉണ്ടാകും എന്നാണ് സൂചന. ഏതായാലും സണ്ണി വെയ്നും ഭാര്യ രഞ്ജിനിക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു വിവാഹ ജീവിതം ഏവർക്കും ഒപ്പം ഓണ്ലൂക്കേർസ് മീഡിയയും ആശംസിക്കുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.