ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ പ്രിയതാരമായ ചെമ്പൻ വിനോദ് വിവാഹിതനായി. ശാന്തിപുരം സ്വദേശിനി മറിയം തോമസിനെയാണ് ചെമ്പൻ വിനോദ് ജീവിത സഖിയാക്കിയത്. സൈക്കോളജിസ്റ്റായ മറിയം ഒരു സുമ്പ ട്രൈനർ കൂടിയാണ്. ഈ വർഷം ഫെബ്രുവരി മാസത്തിൽ വിവാഹം രജിസ്റ്റർ ചെയ്തെങ്കിലും ഇപ്പോഴാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. ഭാര്യയോടൊപ്പമുള്ള ചിത്രങ്ങൾ ചെമ്പൻ വിനോദ് ഇന്ന് പങ്കു വെച്ചു. 2010 ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. സഹനടനായും വില്ലനായും, നായകനായുമെല്ലാം തിളങ്ങിയിട്ടുള്ള ഈ നടൻ ഇന്ന് മലയാള സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ആമേൻ, ഈ മാ യൗ, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങൾ ഈ നടന്റെ കരിയറിൽ വഴിതിരിവുകളായ വേഷങ്ങളാണ്. അതുപോലെ തന്നെ ചെമ്പൻ വിനോദ് തിളങ്ങിയ മറ്റു ചിത്രങ്ങളാണ് ഒപ്പം, പൊറിഞ്ചു മറിയം ജോസ്, ഡബ്ബിൾ ബാരൽ, ഡാർവിന്റെ പരിണാമം, ട്രാൻസ്, സപ്തമശ്രീ തസ്കരാ, ഇയ്യോബിന്റെ പുസ്തകം, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ഒരു സെക്കന്റ് ക്ലാസ് യാത്ര, ആടു ഒരു ഭീകര ജീവിയാണ് എന്നിവ. 2018 ഇൽ ഗോവ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ മികച്ച നടനുള്ള പുരസ്കാരവും ചെമ്പൻ വിനോദിനെ തേടിയെത്തിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് രചിച്ച ചെമ്പൻ വിനോദ് നിർമ്മാതാവ് കൂടിയാണ്. ആഷിഖ് അബു, വിജയ് ബാബു, ആൻ അഗസ്റ്റിൻ, അനുമോൾ, രഞ്ജിത് ശങ്കർ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങി ഒട്ടേറെ പേർ ചെമ്പൻ വിനോദിന് വിവാഹാശംസകളുമായി എത്തിയിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.