രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ബിഗ് ബഡ്ജറ്റ് പീരീഡ് ചിത്രം ജൂൺ മൂന്നിന് ആഗോള റിലീസായെത്താനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ട്രൈലെർ, ടീസർ, പോസ്റ്ററുകളെന്നിവ വലിയ ശ്രദ്ധയാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും നേടുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിൽ പ്രശസ്ത നടി പൂർണ്ണിമ ഇന്ദ്രജിത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാരക്ടർ പോസ്റ്ററും പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. നിവിൻ പോളി അവതരിപ്പിക്കുന്ന മട്ടാഞ്ചേരി മൊയ്‌തു എന്ന നായക കഥാപാത്രത്തിന്റെ ഉമ്മയുടെ റോളാണ് പൂർണിമ അവതരിപ്പിക്കുന്നത്. വളരെ ശ്കതമായ ഒരു വേഷമാണിതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്. പല ഗെറ്റപ്പുകളിൽ നിവിൻ പോളി എത്തുന്ന ചിത്രത്തിൽ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ടെന്നു ഇതിന്റെ ട്രൈലെർ നമ്മുക്ക് കാണിച്ചു തന്നിരുന്നു.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇതവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. നിവിൻ പോളി, പൂർണ്ണിമ ഇന്ദ്രജിത് എന്നിവരെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ് , അർജുൻ അശോകൻ, മണികണ്ഠൻ ആചാരി, സുദേവ് നായർ, നിമിഷാ സജയൻ, ദർശന രാജേന്ദ്രൻ, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മിനി സ്റ്റുഡിയോയുടെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് ആണ്. രാജീവ് രവി ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഗോപൻ ചിദംബരനാണ്. ബി അജിത് കുമാർ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് കെ, ഷഹബാസ് അമൻ എന്നിവരാണ്. ഗോപൻ ചിദംബരന്റെ അച്ഛൻ കെ എം ചിദംബരൻ രചിച്ച ഇതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ക്വീൻ മേരി ഇന്റർനാഷണൽ തീയേറ്ററുകളിൽ എത്തിക്കുന്ന ഈ ചിത്രത്തിന്റെ പി ആർ ഓ എ എസ് ദിനേശ് , ആതിര ദിൽജിത്ത് എന്നിവരാണ്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ദിലീപിന്റെ 150ാം മത്തെ ചിത്രം പ്രിൻസ് ആന്റ് ഫാമിലി യുടെ റിലീസ്…
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മരണമാസ്സ്'.…
ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന, സുരേഷ് ഗോപി നായകനായ "ഒറ്റകൊമ്പൻ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ചിത്രീകരണം വിഷുവിന് ശേഷം…
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ്…
ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്നത്.…
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണ മാസ്സ്' ഏപ്രിൽ 10ന് തീയേറ്ററുകളിലെത്തുന്നു. വിഷു റിലീസായി തിയേറ്ററുകളിലെത്തുന്ന…
This website uses cookies.