യുവ താരം നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന ചിത്രമാണ് തുറമുഖം. ബിഗ് ബജറ്റ് ചിത്രമായ തുറമുഖത്തിന്റെ രണ്ടു പോസ്റ്ററുകൾ ഇതിനോടകം റിലീസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ നിന്ന് വലിയ സ്വീകരണം നേടിയെടുക്കുകയും ചെയ്തു. അതിൽ തന്നെ കഴിഞ്ഞ ദിവസം വന്ന സെക്കന്റ് ലുക്ക് പോസ്റ്റെർ വലിയ ചർച്ചയായി മാറി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഈ ചിത്രം നിർമ്മിക്കുന്ന സുകുമാർ തെക്കേപ്പാട്ടു. മിനി സ്റ്റുഡിയോയുടെ ബാനറിലാണ് ഈ ചിത്രം അദ്ദേഹം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തൊണ്ണൂറു ശതമാനവും പൂർത്തിയായി എന്നും അതുപോലെ തീയേറ്റർ റിലീസിന് തന്നെയാണ് തങ്ങൾ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ താര നിരയെ കുറിച്ചും അദ്ദേഹം വാചാലനായി. ഇതിൽ നിവിൻ പോളിയുടെ അമ്മയും അച്ഛനും ആയി അഭിനയിക്കുന്നത് പ്രശസ്ത നടൻ ജോജു ജോര്ജും ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയുമായ പൂർണ്ണിമ ഇന്ദ്രജിത്തുമാണ്.
നിവിന്റെ സഹോദരന്റെ കഥാപാത്രമായി അർജുൻ അശോകൻ അഭിനയിക്കുമ്പോൾ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് നിമിഷാ സജയൻ ആണ്. ഇതൊരു ഓഫ്‌ബീറ്റ് ചിത്രമല്ലെന്നും ഐ വി ശശി- ദാമോദരൻ മാസ്റ്റർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ പോലത്തെ ഒരു സിനിമയാണ് ഇതിന്നും അദ്ദേഹം പറയുന്നു. ഇതിൽ നിവിൻ പോളിയുടെ കഥാപാത്രം സ്ഫടികം എന്ന ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിനോട് സമാനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ശ്കതമായ കുടുംബ കഥ കൂടി പറയുന്ന ഈ ചിത്രത്തിൽ യൂണിയൻ നേതാവായ കഥാപാത്രമായി ഇന്ദ്രജിത് സുകുമാരനും അഭിനയിക്കുന്നു. മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.