മലയാള സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന കാളിദാസ് ജയറാം ചിത്രം പൂമരം ഇന്ന് മുതൽ കേരളത്തിലെ പ്രദർശനശാലകളിൽ എത്തുകയാണ് . കാളിദാസ് ജയറാം നായകനായി അരങ്ങേറുന്ന ചിത്രമെന്ന നിലയിലും അതുപോലെ റിലീസ് ഒരുപാട് നീണ്ടു പോയി വാർത്തകളിലും ട്രോളുകളിലും ഇടം നേടിയ ചിത്രം എന്ന നിലയിലും പൂമരം ഏറെ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് എത്തി കഴിഞ്ഞു. കേരളത്തിലെ നൂറോളം സ്‌ക്രീനുകളിൽ പ്രദർശനത്തിന് എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകൻ ആയ എബ്രിഡ് ഷൈൻ ആണ്. ഡോക്ടർ പോൾ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിൽ കാളിദാസ് ജയറാമിന് ഒപ്പം ഒട്ടേറെ പുതുമുഖങ്ങൾ വേഷമിട്ടിട്ടുണ്ട്.
വലിയ കാത്തിരിപ്പിനു ശേഷം ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്തു തിയേറ്ററിൽ എത്തുന്ന ഈ ചിത്രം ഒരു വലിയ വിജയം ആവുമെന്നാണ് പ്രേക്ഷകരുടെയും അണിയറ പ്രവർത്തകരുടെയും പ്രതീക്ഷ. ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങൾ ഒരുപാട് നാളുകൾക്കു മുൻപേ തന്നെ കേരളത്തിൽ തരംഗമായി മാറിയിരുന്നു. ബിൻസൺ തോമസ്, ജോജു ജോർജ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഫൈസൽ റാസി, ഗിരീഷ് കുട്ടൻ എന്നിവരും ദൃശ്യങ്ങൾ നൽകിയത് എസ് ജ്ഞാനം എന്ന ഛായാഗ്രാഹകനുമാണ്. ജിത് ജോഷി ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ലൈം ലൈറ്റ് സിനിമാസ്, ഡോക്ടർ പോൾ എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത് എബ്രിഡ് ഷൈൻ തന്നെയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.