ഇന്ന് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരിലൊരാളാണ് പൂജ ഹെഗ്‌ഡെ. വമ്പൻ താരങ്ങളുടെ നായികാ വേഷം ചെയ്തു കൊണ്ട് വലിയ ചിത്രങ്ങൾ ചെയ്യുന്ന ഈ നായികാ താരം അഭിനയിച്ചു ഇനി പുറത്തുവരാനുള്ളതും വലിയ ചിത്രങ്ങൾ തന്നെയാണ്. ഇപ്പോഴിതാ ഇവർ തന്റെ പ്രതിഫലം കുത്തനെ ഉയർത്തിയിരിക്കുകയാണെന്ന വാർത്തയാണ് പുറത്തു വരുന്നത്. ദളപതി വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസിന് ശേഷമാണ് പൂജ ഹെഗ്‌ഡെ തന്റെ പ്രതിഫലം ഉയർത്തിയതെന്നാണ് വിവരം. അതോടെ ഇവർ തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നായികയായി മാറിയെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ നടി. അഞ്ചു കോടി മുതൽ ഏഴു കോടി വരെയാണ് നയൻതാര ഒരു സിനിമയ്ക്കു വാങ്ങുന്നതെന്നാണ് വിവരം. ഇപ്പോൾ പൂജ ഹെഗ്‌ഡെ വാങ്ങുന്ന പ്രതിഫലം അഞ്ചര കോടിയാണെന്നു വാർത്തകൾ പറയുന്നു.
നയന്‍താരയ്ക്ക് പിന്നില്‍, മറ്റൊരു നായികാ സൂപ്പർ താരമായ സമന്തയായിരുന്നു ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനമലങ്കരിച്ചിരുന്നത്. സമന്തയെ കടത്തി വെട്ടി പൂജ ഹെഗ്‌ഡേ ഈ പട്ടികയിൽ രണ്ടാമതെത്തിക്കഴിഞ്ഞു. പുതിയ ചിത്രമായ ജന ഗണ മനയില്‍ അഞ്ചു കോടിക്ക് മുകളിലാണ് പൂജ വാങ്ങിയതെന്ന് ന്യൂസ് 18 ആണ് പുറത്തു വിട്ടത്. പ്രഭാസ്, അല്ലു അര്‍ജുന്‍, ഹൃത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, രാം ചരണ്‍, വിജയ് എന്നിവരുള്‍പ്പെടെയുള്ള താരങ്ങളുടെ നായികാ വേഷം ചെയ്തിട്ടുള്ള പൂജ ഹെഗ്‌ഡെ ഇനി വിജയ് ദേവാരക്കോണ്ട, മഹേഷ് ബാബു എന്നിവരുടെ നായികയായുള്ള ചിത്രങ്ങളാണ് വരാനുള്ളത്. വിജയ് ദേവരകൊണ്ട നായകനാവുന്ന ജന ഗണ മനയില്‍ ഒട്ടേറെ ആക്ഷന്‍ സീക്വന്‍സുകള്‍ ഈ നടി ചെയ്യുന്നുണ്ടെന്നാണ് വിവരം.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.