ദളപതി വിജയ് നായകനായി എത്തുന്ന അറുപത്തിയാറാമത് ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. തമിഴിലും തെലുങ്കിലും ആയി ഒരുക്കാൻ പോകുന്ന ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് സൂപ്പർ ഹിറ്റ് തെലുങ്കു സംവിധായകൻ ആയ വംശിയാണ്. തെലുങ്കിലെ വമ്പൻ നിർമ്മാതാവായ ദിൽ രാജു ആണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. ഒരു ഗാനം ചിത്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക എന്നും വാർത്തകൾ വരുന്നുണ്ട്. തെന്നിന്ത്യൻ സൂപ്പർ നായിക രശ്‌മിക മന്ദാന നായിക വേഷം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എസ് തമൻ ആണ്. പൂജ ചടങ്ങിൽ ദളപതി വിജയ്, രശ്‌മിക മന്ദാന എന്നിവരും പങ്കെടുത്തിരുന്നു. അതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. വിജയ്‌യുടെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രമാണ് ഇതെന്നാണ് സൂചന.
വിജയ് ഇതിൽ ഇരട്ട വേഷത്തിൽ ആണ് എത്തുക എന്നും അതിലൊരു കഥാപാത്രം മാനസിക വൈകല്യമുള്ള കഥാപാത്രം ആണെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. അത് കൂടാതെ തെലുങ്കു താരം നാനി ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്യുമെന്നുള്ള വാർത്തയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഏതായാലും വിജയ്‌യുടെ ഈ പുതിയ ചിത്രത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിജയ്‌യുടെ അടുത്ത റിലീസ് നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ബീസ്റ്റ് ആണ്. പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്ത ഈ ചിത്രം ഏപ്രിൽ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുന്നത്.
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
This website uses cookies.