Pooja function of Jayaram's Grand Father was held in the presence of Mohanlal and Mammootty
പ്രശസ്ത നടൻ ജയറാം നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഗ്രാൻഡ് ഫാദർ. അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിലെ ഹോളിഡേ ഇന്നിൽ വെച്ചു നടന്നു. മലയാള സിനിമയുടെ താര ചക്രവർത്തിയായ മോഹൻലാലിന്റെയും മെഗാ സ്റ്റാറായ മമ്മൂട്ടിയുടേയും സാന്നിധ്യമാണ് ഈ ചിത്രത്തിന്റെ പൂജ ചടങ്ങിനെ വർണ്ണാഭമാക്കിയത്. മോഹൻലാലും മമ്മൂട്ടിയും ചേർന്നു തിരി തെളിയിച്ചു ഈ ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ഗ്രാൻഡ് ഫാദർ ആയിട്ടാണ് ജയറാം ഈ ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നത്. ലിയോ തദേവൂസ് ഒരുക്കിയ ലോനപ്പന്റെ മാമോദീസ എന്ന ചിത്രം പൂർത്തിയാക്കിയിട്ടാണ് ജയറാം ഈ ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്.
തമാശയും സസ്പെന്സും വൈകാരിക രംഗങ്ങളുമെല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആയാണ് ഈ ചിത്രം ഒരുക്കാൻ പോകുന്നത്. വളരെ വ്യത്യസ്തമായ ഗെറ്റപ്പിൽ ആണ് ജയറാം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്. ദിലീഷ് പോത്തൻ, ധർമജൻ ബോൾഗാട്ടി, ബാബുരാജ്, ഹാരിഷ് കണാരൻ, ദിവ്യ പിള്ളൈ, സുരഭി സന്തോഷ്, ബൈജു, അനുശ്രീ എന്നിവരും ഒരു ബാല താരവും ഈ ചിത്രത്തിലെ മറ്റു നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കും. തൃശൂർ, ആലപ്പുഴ എന്നിവ ആയിരിക്കും ഈ ചിത്രത്തിൻറെ മേജർ ലൊക്കേഷനുകൾ. പഞ്ചവർണ്ണ തത്ത എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ഈ വർഷം ജയറാമിന്റേതായി ശ്രദ്ധ നേടിയ ചിത്രം. രമേശ് പിഷാരടി ആണ് ഈ ചിത്രം ഒരുക്കിയത്. അചിച്ച സിനിമാസിന്റെ ബാനറിൽ ഹസീബ് ഹനീഫ്, മഞ്ജു ബാദുഷ എന്നിവർ ചേർന്നാണ് ഗ്രാൻഡ് ഫാദർ എന്ന ഈ അനീഷ് അൻവർ- ജയറാം ചിത്രം നിർമ്മിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.