ചെക്ക ചിവന്ത വാനം എന്ന മൾട്ടിസ്റ്റാർ ഹിറ്റിനു ശേഷം തമിഴകത്തിന്റെ മാസ്റ്റർ ഡയറക്ടർ മണി രത്‌നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. രണ്ടു ഭാഗങ്ങൾ ആയി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ റിലീസ് ഡേറ്റ്, ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നിവ പുറത്തു വിട്ടു കഴിഞ്ഞു. ഈ വരുന്ന സെപ്റ്റംബർ മാസം മുപ്പതിന് ആണ് പൊന്നിയിൻ സെൽവൻ റിലീസ് ചെയ്യുക. മണി രത്‌നത്തിന്റെ സ്വപ്ന ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന പൊന്നിയിൻ സെൽവൻ ലൈക്ക പ്രൊഡക്ഷൻസ്, മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ് എന്നിവ ചേർന്നാണ് നിർമ്മിക്കുന്നത്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത് വിക്രം, ഐശ്വര്യ റായ്, ജയം രവി, കാർത്തി, തൃഷ എന്നിവരാണ്. ഇവരെ കൂടാതെ മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, ജയറാം, ലാൽ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, എന്നീ മലയാളി താരങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്ന മറ്റു താരങ്ങൾ ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരാണ്. ആഴ്‌വാര്‍ കടിയന്‍ നമ്പിയെന്ന കഥാപാത്രമായി ആണ് ജയറാം ഇതിൽ എത്തുന്നത് എങ്കിൽ അമിതാഭ് ബച്ചനായി തീരുമാനിച്ചിരുന്ന സുന്ദര ചോഴരുടെ കഥാപാത്രം പ്രകാശ് രാജാണ് ചെയ്തത്. ആദിത്യ കരികാലന്റെ വേഷം വിക്രം അവതരിപ്പിക്കുമ്പോൾ മന്ദാകിനി എന്ന നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെ ഐശ്വര്യ റായ് അവതരിപ്പിക്കുന്നു. രവി വർമ്മൻ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാനും എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദുമാണ്. മണി രത്നതോടൊപ്പം ചേർന്ന് ഇളങ്കോ കുമാരവേലാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.