സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയിലർ. ശിവ ഒരുക്കിയ അണ്ണാത്തെയ്ക്കു ശേഷം രജനികാന്ത് നായകനായി എത്തുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ 169 ആം ചിത്രം കൂടിയാണ്. കോലമാവ് കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ഈ ചിത്രം അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഈ ചിത്രത്തിൽ അതിഥി വേഷം ചെയ്യാനെത്തിയത് വമ്പൻ ശ്രദ്ധയാണ് ഇതിന് നേടിക്കൊടുത്തത്. മോഹൻലാൽ കൂടാതെ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും ഇതിൽ ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. എന്നാലിപ്പോഴിതാ ഈ ചിത്രം ഒരു വിവാദത്തിലും ചെന്ന് ചാടിയിരിക്കുകയാണ്. ജയിലറിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ്, തന്നിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി പറ്റിച്ചെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് മുംബൈയിലെ യുവ മോഡലും നടിയുമായ സന്ന സൂരി.
കാസ്റ്റിംഗ് ഡയറക്ടർ എന്ന് പറഞ്ഞ് തന്നെ സമീപിച്ച ആളുകളാണ് എട്ടര ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതെന്ന് അവർ പരാതിയിൽ പറയുന്നു. ഇവരുടെ പരാതിയെ തുടർന്ന് പീയുഷ് ജയ്ൻ, സമീർ ജയ്ൻ എന്നിവർക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ജൂലൈയിൽ ഈ നടിയുമായി സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട പ്രതികൾ ജയിലറിൽ ഒരു പോലീസ് കഥാപാത്രത്തെ ഓഫർ ചെയ്താണ് പണം വാങ്ങിയത്. ഒഡിഷനായി തയ്യാറാകണമെന്നും അതിനായി പൊലീസ് വേഷത്തിലൊരു ഫോട്ടോ അയച്ചു തരണം എന്നും സന്ന സൂരിയോട് ആവശ്യപ്പെട്ട ഇവർ, ഷൂട്ടിങ്ങിനായി പാരിസിൽ പോകാനുള്ള ചെലവിനായി എട്ടരലക്ഷം രൂപയും അവരുടെ കയ്യിൽ നിന്നും വാങ്ങിച്ചു. തട്ടിപ്പുകാർ നൽകിയ രജനീകാന്തിനൊപ്പം ഉള്ള പോസ്റ്റർ സന്ന സൂരി ഈ കഴിഞ്ഞ നവംബറിൽ സമൂഹമാധ്യമങ്ങളിൽ പങ്ക് വെക്കുകയും ചില മാധ്യമങ്ങൾ അത് വാർത്തയാക്കുകയും ചെയ്തു. ഇത് കണ്ട ജയിലറിന്റെ സഹസംവിധായകൻ ആണ് സന്ന സൂരിയോട് അത് വ്യാജമാണെന്ന് പറഞ്ഞതും ഈ തട്ടിപ്പിനെ കുറിച്ചു അവരെ ബോധവതിയാക്കുന്നതും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.