ഇന്നലെയാണ് വുമൺ ഇൻ സിനിമ കളക്ടീവ് എന്ന മലയാള സിനിമയിലെ വനിതാ സംഘടനാ , മലയാള സിനിമാ നടീനടമാരുടെ സംഘടനയായ അമ്മക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് പത്ര സമ്മേളനം നടത്തിയത്. ‘അമ്മ നേതൃത്വത്തിന് എതിരെയും ദിലീപ് വിഷയത്തിൽ അവർ എടുത്ത നടപടികളിലും കടുത്ത അതൃപ്ത്തി രേഖപ്പെടുത്തിയ അവർ, ഇനി അമ്മയുമായി തുറന്ന യുദ്ധത്തിന് തന്നെയാണ് തങ്ങളുടെ തീരുമാനം എന്നറിയിച്ചു. പദ്മപ്രിയ, പാർവതി, രേവതി, അഞ്ജലി മേനോൻ, റിമ കല്ലിങ്ങൽ, ബീന പോൾ, ദീദി ദാമോദരൻ തുടങ്ങി അവരുടെ സംഘടനയിലെ പ്രമുഖരെല്ലാം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അവിടെ വെച്ചു നടി രേവതി പറഞ്ഞ ഒരു കാര്യം ഇപ്പോൾ അവർക്കു തന്നെ പുലിവാലായി വന്നിരിക്കുകയാണ്. വർഷങ്ങൾക്കു മുൻപ് ഒരു സിനിമാ ചിത്രീകരണം നടക്കുമ്പോൾ പതിനേഴു വയസ്സുള്ള ഒരു പെൺകുട്ടി തന്നെ രക്ഷിക്കണം എന്ന് പറഞ്ഞു കൊണ്ട് തന്റെ മുറിയിൽ വന്നെന്നും ഒരു പീഡന ശ്രമത്തിൽ നിന്നുമാണ് ആ കുട്ടി രക്ഷപെട്ടു എത്തിയതുമെന്നുമുള്ള രീതിയിൽ രേവതി സംസാരിച്ചു.
എന്നാൽ അങ്ങനെ ഒരു സംഭവം അറിഞ്ഞിട്ടും ആ പീഡന ശ്രമം മറച്ചു വെച്ചു കൊണ്ട് ഇത്രയും നാളും മിണ്ടാതിരുന്ന രേവതിക്കെതിരെ കേസ് എടുക്കണമെന്ന് ഇപ്പോൾ പോലീസിൽ പരാതി ചെന്നിരിക്കുകയാണ്. എറണാകുളം സെൻട്രൽ പോലീസിന് മുന്നിൽ ആണ് ഈ പരാതി ചെന്നിരിക്കുന്നതു. അഭിഭാഷകനായ ജിയാസ് ജമാൽ ആണ് രേവതിക്കെതിരെ കേസ് വേണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പീഡന ശ്രമം അറിഞ്ഞിട്ടും അത് പറയാതെ മറച്ചു വെക്കുന്നതും നമ്മുടെ നിയമ പ്രകാരം കുറ്റകരമായ വസ്തുതയാണ്. ‘അമ്മ പ്രസിഡന്റ് മോഹൻലാൽ തന്നേയും പദ്മപ്രിയയേയും പാർവതിയെയും നടിമാർ എന്ന് വിളിച്ചു ആക്ഷേപിച്ചു എന്ന് രേവതി പറഞ്ഞതും വിവാദമായി. സോഷ്യൽ മീഡിയ മുഴുവൻ ഇക്കാര്യത്തിൽ മോഹൻലാലിന് ഒപ്പം നിന്ന് കൊണ്ട് രേവതിയെ ട്രോള് ചെയ്യുകയാണ് ഇപ്പോൾ. നടിമാർ എന്ന വാക്ക് ഉപയോഗിച്ചതിൽ എന്താണ് തെറ്റ് എന്നാണ് എല്ലാവരും ചോദിക്കുന്നത്.
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
This website uses cookies.