പ്രശസ്ത മലയാള നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മരട് പൊലീസാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. തൃശൂർ സ്വദേശികളായ ശരത്, അഷറഫ്, റഫീക്ക്, രമേശ് എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിൽ ഉള്ള പ്രതികൾ. ഈ നാലു പേരെയും ഇപ്പോൾ വിശദമായി തന്നെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ് എന്നു പോലീസ് മാധ്യമങ്ങളെ അറിയിച്ചു. ഒരു ലക്ഷം രൂപയാണ് പ്രതികൾ ഷംനയോട് ആവശ്യപ്പെട്ടത് എന്നും തങ്ങൾ ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ നടിയുടെ കരിയർ തങ്ങൾ തകർക്കുമെന്നുമാണ് ഇവർ നൽകിയ ഭീഷണി എന്നാണ് ലഭിച്ച പരാതിയിൽ പറയുന്നത് എന്നും പോലീസ് വ്യക്തമാക്കി.
അതിനോടൊപ്പം ഷംനയുടെ വീടിന്റെ പരിസരത്ത് കറങ്ങി നടന്നു ചിത്രങ്ങൾ എടുക്കാൻ ഇവർ ശ്രമിച്ചതായും നടി നൽകിയ പരാതിയിൽ പറയുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ചിട്ടുള്ള ഷംന മികച്ച നർത്തകിയായും പേരെടുത്ത താരമാണ്. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കെല്ലാമൊപ്പം അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് ഷംന കാസിം. അമൃത ചാനലിലെ സൂപ്പർ ഡാൻസർ പരിപാടിയിലൂടെ ശ്രദ്ധ നേടിയ ഷംന കാസിം 2004 ഇൽ റിലീസ് ചെയ്ത മഞ്ജു പോലൊരു പെണ്കുട്ടി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം ഒട്ടേറെ വലിയ ചിത്രങ്ങളുടെ ഭാഗമായ ഷംന കാസിം 2006 ഇൽ ശ്രീ മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2008 ഇൽ മുനിയാണ്ടി വിളങ്ങിയാൽ മൂനറമാണ്ട് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറി.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.