ഒരു ചിത്രം എന്നും വലിയ വിജയത്തിലേക്ക് നീങ്ങുന്നത് ആ ചിത്രം കുടുംബ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുമ്പോൾ ആണ്. സ്ത്രീകളും കുട്ടികളും ഒരു ചിത്രത്തെ ഏറ്റെടുത്താൽ പിന്നെ ആ ചിത്രത്തിന് ബോക്സ് ഓഫീസിൽ തിരിഞ്ഞു നോക്കേണ്ട കാര്യമില്ല . സണ്ണി വെയ്ൻ നായകനായ പുതിയ ചിത്രമായ പോക്കിരി സൈമൺ ഇപ്പോൾ കുട്ടികളും കുടുംബങ്ങളും ഏറ്റെടുക്കുകയാണ് എന്നാണ് തിയേറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളമെങ്ങും ഹൌസ് ഫുൾ ഷോകളും ആയി മുന്നേറുന്ന ഈ ചിത്രം യുവാക്കൾ ആദ്യമേ തന്നെ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞിരുന്നു.
പ്രത്യേകിച്ച് കേരളത്തിലെ വിജയ് ആരാധകർ ഈ ചിത്രം ഹൃദയം കൊണ്ടാണ് സ്വീകരിച്ചത് എന്ന് പറയാം. കടുത്ത വിജയ് ആരാധകനായ സൈമൺ എന്ന യുവാവിന്റെ കഥ പറയുന്ന ഈ ചിത്രം വിജയ് എന്ന നടന്റെയും വിജയ്‌യുടെ ചിത്രങ്ങളുടെയും ഒരു ആഘോഷം തന്നെയാണ് സമ്മാനിക്കുന്നത്.
ജിജോ ആന്റണി സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ പോക്കിരി സൈമൺ നിർമ്മിച്ചിരിക്കുന്നത് കൃഷ്ണൻ സേതു കുമാർ ആണ്. ശ്രീവരി ഫിലിമ്സിന്റെ ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിച്ചത്. അഞ്ചു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഈ ബിഗ് ബജറ്റ് മാസ്സ് എന്റെർറ്റൈനെറിൽ ശരത് കുമാർ, ജേക്കബ് ഗ്രോഗോറി, നെടുമുടി വേണു , സൈജു കുറുപ്പ് എന്നിവരും വിജയ് ആരാധകർ ആയി എത്തിയിരിക്കുന്നു.
പ്രയാഗ മാർട്ടിൻ നായികയായ ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, അശോകൻ എന്നിവരും അഭിനയിച്ചിരിക്കുന്നു. ഗോപി സുന്ദർ ഈണം നൽകിയ അടിപൊളി ഗാനങ്ങളും അതുപോലെ കിടിലൻ സംഘട്ടന രംഗങ്ങളും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. കെ അമ്പാടി ആണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.
വിമർശന ശരങ്ങളെ കാറ്റിൽ പറത്തിയാണ് പോക്കിരി സൈമൺ ഇപ്പോൾ ബോക്സ് ഓഫീസിൽ തകർക്കുന്നത്. പ്രശസ്ത സംവിധായകൻ ഒമർ ലുലു ഉൾപ്പെടെ പോക്കിരി സൈമൺ എന്ന ചിത്രത്തെ പ്രശംസിച്ചു മുൻപോട്ടു വന്നിരുന്നു.
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് "ആലപ്പുഴ…
പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു സിനിമാ വിഭാഗമാണ് സ്പോർട്സ് ഡ്രാമകൾ. ആവേശവും വൈകാരിക തീവ്രതയുമുള്ള ഇത്തരം ചിത്രങ്ങൾ എന്നും അവർ…
മലയാള സിനിമയിൽ നവാഗത സംവിധായകർ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. പുതിയ പ്രതിഭകൾ പുതിയ ആശയങ്ങളുമായി കടന്നു വരികയും, അതോടൊപ്പം…
വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന പേരോടെ…
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ദുൽഖർ സൽമാൻ പുറത്തുവിട്ടു.…
This website uses cookies.