സണ്ണി വെയ്ൻ നായകനായി എത്തുന്ന പോക്കിരി സൈമൺ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സിനിമാ പ്രേമികളുടെ ചർച്ചാ വിഷയങ്ങളിലൊന്ന്. രണ്ടു ദിവസം മുൻപേ റിലീസ് ചെയ്ത ചിത്രത്തിലെ ഒരു സോങ് ടീസർ ഇപ്പോൾ യൂട്യുബിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും തരംഗമായി മാറിക്കൊണ്ടിരിക്കയാണ്.
ഇളയ ദളപതി വിജയുടെ കടുത്ത ആരാധകന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ശരത് കുമാർ, ജേക്കബ് ഗ്രിഗറി, പ്രയാഗ മാർട്ടിൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. കൊന്തയും പൂണൂലും, ഡാർവിന്റെ പരിണാമം എന്നീ ചിത്രങ്ങൾക്കു ശേഷം ജിജോ ആന്റണി ആണ് പോക്കിരി സൈമൺ എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.
ചിത്രത്തിലെ ഗാനം വിജയ് ആരാധകർ ഇതിനോടകം ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. തിയേറ്ററുകളെ ഉത്സവപ്പറമ്പുകളാക്കാൻ ശേഷിയുള്ള ഒരടിപൊളി ഗാനമാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളതു.
ശ്രീവരി ഫിലിമ്സിനു വേണ്ടി കൃഷ്ണൻ സേതുകുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സെപ്റ്റംബർ രണ്ടാം വാരത്തിൽ പ്രദർശനത്തിന് എത്തുമെന്നാണ് കരുതപ്പെടുന്നത്.
സണ്ണി വെയ്‌നിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാവും ഈ ചിത്രം എത്തുക എന്നാണ് സൂചന. ഡോക്ടർ കെ അമ്പാടി ആണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വിജയ് ആരാധകർക്ക് എന്തായാലും ഒരുത്സവം തന്നെയായിരിക്കും ഈ ചിത്രമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സണ്ണി വെയ്ൻ അടുത്ത മാസം നിവിൻ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയിൽ ജോയിൻ ചെയ്യും. റോഷൻ ആൻഡ്രൂസാണ് കായംകുളം കൊച്ചുണ്ണി സംവിധാനം ചെയ്യുക.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.