ജിജോ ആന്റണി യുവതാരം സണ്ണി വെയിനെ നായകനാക്കി ഒരുക്കുന്ന പോക്കിരി സൈമണ് ഈ മാസം 22 ന് തീയറ്ററുകളിലേക്ക് എത്തുകയാണ്. കേരളത്തിലെ വിജയ് ആരാധകരുടെ കഥയാണ് പോക്കിരി സൈമണിന്റെ പശ്ചാത്തലം. സണ്ണി വെയിന് ചിത്രമാണങ്കിലും വിജയ് ആരാധകരുടെ ചിത്രം എന്നത് കൊണ്ട് തന്നെ വിജയ് ഫാന്സ് ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്
കേരളത്തിലെ വിജയ് ആരാധകരും അവരുടെ ഇളയദളപതി വിജയിയോടുള്ള ഇഷ്ടവും അത് മൂലം വീട്ടിൽ നേരിടേണ്ടി വന്നിട്ടുള്ള പ്രശ്നങ്ങൾ തുടങ്ങി വിജയ് ആരാധകരുടെ ജീവിതത്തിലൂടെ കടന്ന് ചെന്നിട്ടാണ് കെ അമ്പാടി പോക്കിരി സൈമണിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ റിയൽ ലൈഫ് കാരക്ടറുകൾ ഒരുപാട് ഉണ്ട് ചിത്രത്തിൽ.
പോക്കിരി സൈമണിലെ ഒരു വീഡിയോ ഗാനം ഇതിനോടകം പുറത്തിറങ്ങിയിരുന്നു. കേരളത്തിലെ വിജയ് ആരാധകർക്കിടയിലും മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചത്.
ഒരു മുഴുനീള ഫണ് എന്റർടെയ്നർ ആയ പോക്കിരി സൈമണിൽ നായികയായി എത്തുന്നത് യുവനടി പ്രയാഗ മാർട്ടിൻ ആണ്. നെടുമുടി വേണു, അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാർ, ദിലീഷ് പോത്തൻ തുടങ്ങിയ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.