യുവ താരം സണ്ണി വെയ്ൻ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി വരികയാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി കൊന്തയും പൂണൂലും, പ്രിത്വി രാജിന്റെ നായകനാക്കി ഡാർവിന്റെ പരിണാമം എന്നീ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകൻ ജിജോ ആന്റണി ആണ് പോക്കിരി സൈമൺ എന്നയീ ചിത്രം സണ്ണിയെ നായകനാക്കി ഒരുക്കിയിരിക്കുന്നത്.
5 കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങിയിരിക്കുന്ന ഈ ചിത്രം സണ്ണി വെയ്ൻ ഇത് വരെ നായക വേഷം ചെയ്തതിൽ ഏറ്റവും വലിയ ചിത്രമാണ്. വിജയ് ഫാൻസിന്റെ കഥ പറയുന്ന ഈ ചിത്രം പക്കാ മാസ്സ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്.
അടുത്ത മാസം സണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായി ഈ ചിത്രം കേരളത്തിലെ പ്രദർശന ശാലകളിൽ എത്തിച്ചേരുമെന്നാണ് ഇപ്പോഴത്തെ വിവരങ്ങൾ പറയുന്നത്.
3 അടിപൊളി ഗാനങ്ങളും അതുപോലെ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന മൂന്നു വമ്പൻ ആക്ഷൻ രംഗങ്ങളും ഈ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. വമ്പൻ തുക ചെലവഴിച്ചാണ് ഓരോ ഗാന രംഗങ്ങളും ആക്ഷൻ രംഗങ്ങളൂം ഈ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്.
ഇളയ ദളപതി വിജയുടെ കടുത്ത ആരാധകനായി സണ്ണി എത്തുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് കെ അമ്പാടി ആണ്. ശ്രീവരി ഫിലിമ്സിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് ഈ മാസ്സ് എന്റെർറ്റൈനെർ നിർമ്മിച്ചിരിക്കുന്നത്.
പ്രയാഗ മാർട്ടിൻ നായിക വേഷം അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അങ്കമാലി ഡയറീസിലെ അപ്പാനി രവി ആയി പ്രേക്ഷകരെ കീഴടക്കിയ ശരത് കുമാർ, ജേക്കബ് ഗ്രിഗറി , നെടുമുടി വേണു, സൈജു കുറുപ്പ് , ദിലീഷ് പോത്തൻ എന്നിവരും അഭിനയിച്ചിരിക്കുന്നു. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമിട്ടിരിക്കുന്നതു.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.