മലയാളത്തിലെ ഏറ്റവും മികച്ച നായക – സംവിധായക ജോഡികളിൽ ഒന്നാണ് മോഹൻലാൽ- സിബി മലയിൽ കൂട്ടുകെട്ട്. രചയിതാവായ ലോഹിതദാസിന് ഒപ്പവും അല്ലാതെയും ഇരുവരും ചേർന്ന് സമ്മാനിച്ചത് മലയാളത്തിലെ എക്കാലത്തേയും ക്ലാസിക് ചിത്രങ്ങൾ. മോഹൻലാൽ എന്ന നടൻ രണ്ടു ദേശീയ അംഗീകാരങ്ങൾ നേടിയെടുത്തത് സിബി മലയിൽ ചിത്രങ്ങളിലൂടെയാണ്. ഇവരുടെ കരിയറിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് 1989 ഇൽ റിലീസ് ചെയ്ത ദശരഥം. ലോഹിതദാസ് രചിച്ച ഈ ചിത്രം മോഹൻലാൽ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം പ്രേക്ഷകരുടെ മുന്നിലെത്തിച്ച ഒരു ചലച്ചിത്രമാണ്. ഇതിലെ രാജീവ് മേനോൻ എന്ന കഥാപാത്രമായി മോഹൻലാൽ നടത്തിയ പ്രകടനത്തിന് പകരം വെക്കാൻ ഇന്നും ഇന്ത്യൻ സിനിമയിൽ മറ്റൊരു പ്രകടനമില്ല. ഇപ്പോഴിതാ വർഷങ്ങൾക്കു ശേഷം മോഹൻലാലുമായി ഒന്നിക്കുമോ എന്ന ചോദ്യത്തിന്, മനോരമക്ക് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ മനസ്സ് തുറക്കുകയാണ്. ദശരഥ ത്തിലെ രാജീവ് മേനോന്റെ വർത്തമാനകാല ജീവിത വഴികളിലൂടെയുള്ള ഒരന്വേഷണം തന്റെ വലിയ ആഗ്രഹമാണ് എന്നും ആ വഴിയിലൊരു ശ്രമം പൂർണ തിരക്കഥയുമായി താൻ നാലു വർഷം മുൻപ് നടത്തിയിരുന്നു എന്നും സിബി മലയിൽ പറയുന്നു.
മോഹൻലാലിന്റെ തന്നെ വാക്കുകൾ തന്നെ കടമെടുത്തു സിബി മലയിൽ പറയുന്നത്, നല്ലതൊക്കെയും സ്വയം സംഭവിക്കയാണ് ചെയ്യുക. ഇതും നല്ലതാണെങ്കിൽ സംഭവിക്കുക തന്നെ ചെയ്യും എന്ന് ആഗ്രഹിക്കാനും വിശ്വസിക്കാനുമാണ് തനിക്കിഷ്ടമെന്നാണ്. മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ വിപണന മൂല്യത്തേക്കാൾ തന്നെ മോഹിപ്പിക്കുന്നത് മോഹൻലാൽ എന്ന സൂപ്പർ ബ്രില്യന്റ് ആക്ടറുടെ അപാര സാധ്യതകൾ തന്നെയാണ് എന്നും അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് മോഹൻലാൽ എന്നും സിബി മലയിൽ പറയുന്നു. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, കിരീടം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, കമലദളം, സദയം, ചെങ്കോൽ, ധനം, ഭരതം, മായാമയൂരം, ഉസ്താദ്, സമ്മർ ഇൻ ബേത്ലഹേം, ദേവദൂതൻ, ഫ്ലാഷ് എന്നിവയാണ് മോഹൻലാൽ- സിബി മലയിൽ കൂട്ടുകെട്ട് ഒന്നിച്ച മറ്റു ചിത്രങ്ങൾ. ഇവയിൽ തൊണ്ണൂറു ശതമാനവും സൂപ്പർ ഹിറ്റുകളായിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.