[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അയ്യപ്പനും കോശിയുമിലെ സിപിഒ സുജിത് ചില്ലറക്കാരനല്ല; നടൻ അനു മോഹൻ വരച്ച ചിത്രങ്ങൾ ശ്രദ്ധ നേടുന്നു..!

ഈ വർഷം റിലീസ് ചെയ്ത അയ്യപ്പനും കോശിയും എന്ന സച്ചി ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ, രഞ്ജിത്, അനിൽ നെടുമങ്ങാട്, ഗൗരി നന്ദ എന്നിവർക്കൊപ്പം കയ്യടി നേടിയെടുത്ത ഒരു നടനാണ് അനു മോഹൻ. പ്രശസ്ത നടൻ വിനു മോഹന്റെ അനുജനും നടി ശോഭാ മോഹന്റെ മകനുമായ അനു മോഹൻ ഈ ചിത്രത്തിലെ സിപിഒ സുജിത് ആയി കാഴ്ച വെച്ചത് ഏറെ രസകരമായ പ്രകടനമാണ്. ഇപ്പോഴിതാ ലോക്ക് ഡൌൺ സമയത്തു വീട്ടിലിരുന്നു കൊണ്ട് ഒരു ചിത്രകാരൻ എന്ന നിലയിലുമുള്ള തന്റെ കഴിവ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് അനു മോഹൻ. ഈ കലാകാരൻ വരച്ച മഞ്ജു വാര്യർ, ജയസൂര്യ, മൈക്കൽ ജാക്സൺ എന്നിവരുടെ ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അനു മോഹൻ ഈ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. വെട്രിമാരൻ സംവിധാനം ചെയ്ത ധനുഷ് ചിത്രമായ അസുരനിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പച്ചൈയമ്മാൾ എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് അനു മോഹൻ പുതിയതായി വരച്ചിരിക്കുന്നത്.

അതിനു മുൻപ് അദ്ദേഹം വരച്ചത് ഞാൻ മേരിക്കുട്ടി എന്ന രഞ്ജിത് ശങ്കർ ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തിന്റെ ചിത്രവും അതുപോലെ മൈക്കൽ ജാക്‌സന്റെ കുട്ടികാലത്തെ ഒരു ചിത്രവുമാണ്. അത് കൂടാതെ ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹം വരച്ചു തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. പതിനഞ്ചു വർഷം മുൻപ് കണ്ണേ മടങ്ങുക എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച അനു മോഹൻ പിന്നീട് മമ്മൂട്ടി- ഷാഫി ചിത്രമായ ചട്ടമ്പിനാടിലൂടെയാണ് മലയാള സിനിമയിൽ സജീവമാകുന്നത്. തീവ്രം, സെവൻത് ഡേ, പിക്കറ്റ് 43, യു റ്റു ബ്രൂട്ടസ്, അംഗ രാജ്യത്തെ ജിമ്മന്മാർ തുടങ്ങിയ ചിത്രങ്ങളിലും അനു മോഹൻ അഭിനയിച്ചിട്ടുണ്ട്. 6 ഹൗർസ്, ലളിതം സുന്ദരം എന്നീ ചിത്രങ്ങളാണ് അനു മോഹൻ അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുള്ളവ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.