ഈ വർഷം റിലീസ് ചെയ്ത അയ്യപ്പനും കോശിയും എന്ന സച്ചി ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ, രഞ്ജിത്, അനിൽ നെടുമങ്ങാട്, ഗൗരി നന്ദ എന്നിവർക്കൊപ്പം കയ്യടി നേടിയെടുത്ത ഒരു നടനാണ് അനു മോഹൻ. പ്രശസ്ത നടൻ വിനു മോഹന്റെ അനുജനും നടി ശോഭാ മോഹന്റെ മകനുമായ അനു മോഹൻ ഈ ചിത്രത്തിലെ സിപിഒ സുജിത് ആയി കാഴ്ച വെച്ചത് ഏറെ രസകരമായ പ്രകടനമാണ്. ഇപ്പോഴിതാ ലോക്ക് ഡൌൺ സമയത്തു വീട്ടിലിരുന്നു കൊണ്ട് ഒരു ചിത്രകാരൻ എന്ന നിലയിലുമുള്ള തന്റെ കഴിവ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് അനു മോഹൻ. ഈ കലാകാരൻ വരച്ച മഞ്ജു വാര്യർ, ജയസൂര്യ, മൈക്കൽ ജാക്സൺ എന്നിവരുടെ ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അനു മോഹൻ ഈ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. വെട്രിമാരൻ സംവിധാനം ചെയ്ത ധനുഷ് ചിത്രമായ അസുരനിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പച്ചൈയമ്മാൾ എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് അനു മോഹൻ പുതിയതായി വരച്ചിരിക്കുന്നത്.
അതിനു മുൻപ് അദ്ദേഹം വരച്ചത് ഞാൻ മേരിക്കുട്ടി എന്ന രഞ്ജിത് ശങ്കർ ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തിന്റെ ചിത്രവും അതുപോലെ മൈക്കൽ ജാക്‌സന്റെ കുട്ടികാലത്തെ ഒരു ചിത്രവുമാണ്. അത് കൂടാതെ ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹം വരച്ചു തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. പതിനഞ്ചു വർഷം മുൻപ് കണ്ണേ മടങ്ങുക എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച അനു മോഹൻ പിന്നീട് മമ്മൂട്ടി- ഷാഫി ചിത്രമായ ചട്ടമ്പിനാടിലൂടെയാണ് മലയാള സിനിമയിൽ സജീവമാകുന്നത്. തീവ്രം, സെവൻത് ഡേ, പിക്കറ്റ് 43, യു റ്റു ബ്രൂട്ടസ്, അംഗ രാജ്യത്തെ ജിമ്മന്മാർ തുടങ്ങിയ ചിത്രങ്ങളിലും അനു മോഹൻ അഭിനയിച്ചിട്ടുണ്ട്. 6 ഹൗർസ്, ലളിതം സുന്ദരം എന്നീ ചിത്രങ്ങളാണ് അനു മോഹൻ അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുള്ളവ.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.