ടോവിനോ തോമസ് നായകനായ തല്ലുമാല എന്ന ചിത്രം സൂപ്പർ വിജയം നേടി മുന്നേറുമ്പോൾ, ഈ ചിത്രം കാണാനെത്തിയ ഒരു പ്രേക്ഷകന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ തീയേറ്ററുകളിലൊന്നായ, തൃശൂർ രാഗം തീയേറ്ററിൽ തല്ലുമാല ഹൗസ്ഫുൾ ആയി പ്രദർശിപ്പിക്കുന്ന സമയത്തെ ഒരു കാഴ്ചയാണ് ശ്രദ്ധ നേടുന്നത്. വളരെ പ്രായം ചെന്നതും, അംഗവൈക്യമുള്ളതുമായ ഒരു ഒരു പ്രേക്ഷകൻ തല്ലുമാല കാണാൻ തീയേറ്ററിലെത്തിയ ചിത്രമാണത്. സിനിമയെന്ന വികാരം മനസ്സിൽ പേറി നടക്കുന്ന ലക്ഷകണക്കിന് പ്രേക്ഷകരുടെ ഒരു പ്രതിനിധി കൂടിയാണ് ഈ പ്രേക്ഷകൻ. സിനിമയെന്ന മായ ആസ്വദിക്കാൻ തീയേറ്ററെന്ന മായാലോകത്തേക്കു ഓടിയെത്താൻ കൊതിക്കുന്ന ഒട്ടേറെ പ്രേക്ഷകരുണ്ടിവിടെ എന്ന സത്യം, ഒരിക്കൽ കൂടി അടിവരയിട്ടു കാണിച്ചു തരുന്ന ചിത്രമാണത്. പ്രായത്തിന്റെയും ആരോഗ്യത്തിന്റെയും പ്രതിസന്ധികൾ പിന്നോട്ട് വലിക്കുന്ന സമയത്ത് പോലും, സിനിമ ആസ്വദിക്കാൻ, എല്ലാം മറന്ന് കുറച്ചു നേരം സന്തോഷിക്കാൻ പ്രേക്ഷകർ എന്നും ആശ്രയിക്കുന്നത് തീയേറ്ററുകളെയാണെന്നത് ഈ ചിത്രം നമ്മുക്ക് മനസ്സിലാക്കി തരുന്നു.
അത് തന്നെയാണ് ഈ വൈറൽ ചിത്രം ഓരോ സിനിമാ പ്രേമിക്കും സിനിമാ പ്രവർത്തകനും നൽകുന്ന സന്തോഷവും. നല്ല സിനിമകൾ നൽകിയാൽ, നല്ല തീയേറ്റർ അനുഭവം ഒരുക്കിയാൽ, പ്രായവും ആരോഗ്യവും സാമ്പത്തിക പ്രതിസന്ധികളുമൊന്നും പ്രേക്ഷകനെ തീയേറ്റുകളിലേക്കു കൊണ്ട് വരുന്നതിൽ നിന്ന് തടയില്ല എന്ന് കൂടി ഇത് നമ്മുക്ക് മുന്നിൽ തുറന്ന് കാണിക്കുന്നുണ്ട്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ടോവിനോ തോമസ് ചിത്രമായ തല്ലുമാല ഇപ്പോൾ ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി കഴിഞ്ഞു. ഇതിനോടകം 45 കോടിയോളം ആഗോള ഗ്രോസ് നേടിയ തല്ലുമാല ടോവിനോയുടെ ആദ്യത്തെ അമ്പത് കോടി ചിത്രമാവാനുള്ള കുതിപ്പിലാണ്. പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷകരും ഈ ചിത്രം സ്വീകരിച്ചു കഴിഞ്ഞു.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.