ഈ കഴിഞ്ഞ വ്യാഴാഴ്ച ലോകം മുഴുവൻ റിലീസ് ചെയ്ത സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രമായ പേട്ട ഗംഭീര പ്രേക്ഷക പ്രതികരണം നേടി ആരാധകരെ ത്രസിപ്പിച്ചു കൊണ്ട് മുന്നേറുകയാണ്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ ചിത്രം യുവ പ്രേക്ഷകരെയാണ് കൂടുതൽ ത്രസിപ്പിക്കുന്നതു. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവ ചേർന്നാണ് ഈ ചിത്രം കേരളത്തിൽ റിലീസ് ചെയ്തിരിക്കുന്നത്. രജനികാന്തിന്റെ വിന്റേജ് സ്റ്റൈൽ ആണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം. അതിനു തന്നെയാണ് ഏറ്റവും വലിയ കയ്യടി ലഭിക്കുന്നതും. കേരളത്തിലെ യുവ പ്രേക്ഷകർ എല്ലാവരും രജനിഫൈഡ് ആയി എന്ന് തന്നെയാണ് അവരുടെ പ്രതികരണവും സൂചിപ്പിക്കുന്നത്.
സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രം രചിച്ചതും കാർത്തിക് സുബ്ബരാജ് തന്നെയാണ്. വമ്പൻ താര നിരയാണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. മക്കൾ സെൽവൻ വിജയ് സേതുപതി, ബോളിവുഡ് താരം നവാസുദീൻ സിദ്ദിഖി, ബോബ്ബ്യ് സിംഹ, ശശി കുമാർ, പ്രശസ്ത നടിമാരായ സിമ്രാൻ, തൃഷ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ സൂപ്പർ ഹിറ്റ് ഗാനങ്ങളും അതുപോലെ തന്നെ കിടിലൻ പശ്ചാത്തല സംഗീതവുമാണ് ഈ ചിത്രത്തെ ജനപ്രിയമാക്കുന്ന മറ്റൊരു ഘടകം എന്ന് പറയാം. ഒരു രജനികാന്ത് ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ആക്ഷനും, മാസ്സ് ഡയലോഗുകളും, സ്റ്റൈലും, പാട്ടുകളും , നൃത്തവും , സസ്‌പെൻസും എല്ലാം നൽകാനായി എന്നതാണ് പേട്ടയെ ഒരു വമ്പൻ വിജയം ആക്കി മാറ്റുന്നത്. പ്രേക്ഷകരുടെ പൾസ് അറിഞ്ഞു തന്നെ ചിത്രമൊരുക്കാൻ സാധിച്ചു എന്നതാണ് കാർത്തിക് സുബ്ബരാജിനെ വേറിട്ട് നിർത്തുന്ന ഘടകം.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.