ഇന്ന് ഏഴുമണിക്കാണ് പേട്ട എന്ന കാർത്തിക് സുബ്ബരാജ്- രജനികാന്ത് ചിത്രത്തിലെ സൂപ്പർസ്റ്റാറിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. നേരത്തെ പ്രഖ്യാപിക്കാതെ ഒരു സർപ്രൈസ് ആയാണ് ഇന്ന് വൈകുന്നേരം പോസ്റ്റർ പുറത്തു വിട്ടത്. നീളമുള്ള മീശയുമായി കിടിലൻ ലുക്കിൽ ആണ് സൂപ്പർ സ്റ്റാർ രജനികാന്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ അടുത്തകാലത്ത് നമ്മൾ കണ്ട അദ്ദേഹത്തിന്റെ ഏറ്റവും കിടിലൻ ലുക്ക് എന്ന് തന്നെ പേട്ട സെക്കന്റ് ലുക്കിനെ നമ്മുക്ക് വിശേഷിപ്പിക്കാൻ സാധിക്കും . കൂടുതൽ ചെറുപ്പമായി നമ്മുക്ക് രജനികാന്തിനെ കാണാൻ സാധിക്കുന്നു എന്നതാണ് ഈ പോസ്റ്ററിന്റെ പ്രത്യേകത. സൺ പിക്ച്ചർസിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രജനികാന്തിനൊപ്പം വമ്പൻ താര നിരയാണ് അണിനിരക്കുന്നത്.
വിജയ് സേതുപതി, നവാസുദ്ധീൻ സിദ്ദിഖി തുടങ്ങി വലിയ താരങ്ങൾ രജനികാന്തിനൊപ്പം പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഇപ്പോൾ തന്നെ വമ്പൻ പ്രേക്ഷക പ്രതീക്ഷയാണ് ഉണർത്തിയിട്ടുള്ളത്. ഈ വർഷം അവസാനം കൊണ്ട് ചിത്രീകരണം പൂർത്തിയാവുന്ന പേട്ട അടുത്ത വർഷം പകുതിയോടെ ആവും പ്രദർശനത്തിന് എത്തുക. ശങ്കർ സംവിധാനം ചെയ്ത എന്തിരൻ 2 ആണ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ അടുത്ത റിലീസ്. വരുന്ന നവംബർ 29 നു ഈ ചിത്രം റിലീസ് ചെയ്യും. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ശങ്കർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. രജനികാന്ത് നായകനാവുന്ന അടുത്ത ചിത്രവും നിർമ്മിക്കുന്നത് സൺ പിക്ച്ചർസ് തന്നെയാണ്. പ്രശസ്ത സംവിധായകൻ എ ആർ മുരുഗദോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. പിസ, ജിഗർത്തണ്ട. ഇരൈവി, മെർക്കുറി എന്നിവക്ക് ശേഷം കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രമാണ് പേട്ട .
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.