മലയാള സിനിമയിൽ യുവാക്കളെ ഹരം കൊള്ളിക്കുന്ന ചിത്രങ്ങളിലൂടെ തന്റേതായ സ്ഥാനം കണ്ടത്തിയ സംവിധായകനാണ് ഒമർ ലുലു. ഹാപ്പി വെഡ്ഡിങ്ങ് , ചങ്ക്സ് എന്നീ രണ്ട് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകമനസ്സ് കീഴടക്കിയ സംവിധായകൻ തന്റെ അടുത്ത ചിത്രം അനൗൻസ് ചെയ്തിരിക്കുകയാണ്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രധാന്യം നൽകികൊണ്ട് ബാബു ആന്റണിയെ നായകനാക്കിയായിരിക്കും ചിത്രീകരിക്കുക. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ പേരും അദ്ദേഹം പ്രഖ്യാപിച്ചു. ‘പവർ സ്റ്റാർ ‘ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്.
മലയാള സിനിമയുടെ എൺപതുകളിൽ വില്ലനായി അവതരിക്കുകയും എന്നാൽ തൊണ്ണൂറുകളിൽ നായക വേഷത്തിലൂടെ വീണ്ടും ഞെട്ടിക്കുകയും ചെയ്ത താരം, പിന്നീട് പല താരങ്ങളുടെ കടന്ന് വരവിൽ ഒതുങ്ങി പോയി എന്നതാണ് സത്യം. മലയാള സിനിമയിൽ ആക്ഷൻ രംഗങ്ങളിൽ അദ്ദേഹത്തെ വെല്ലുന്ന ഒരു വ്യക്തിയിലെന്ന് നിസംശയം പറയാൻ സാധിക്കും. ചെറുപ്പം മുതലെ ബാബു ആന്റണിയുടെ ആക്ഷൻ രംഗങ്ങൾ കണ്ട് അദ്ദേഹത്തിന്റെ വലിയ ആരാധകനായിയെന്നും അതുകൊണ്ട് മാത്രമാണ് അദ്ദേഹത്തെ വെച്ച് മുഴുനീള ആക്ഷൻ ചിത്രം ചെയ്യാൻ തീരുമാനിച്ചതെന്ന് ഒമർ ലുലു പറയുകയുണ്ടായി.
മാസ്റ്റർ പീസിന്റെ നിർമ്മാതാവ് സി.എച്. മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത് , സാറ്റ്ലൈറ്റ് തുക പോലും വക വെയ്ക്കാതെ വലിയ ബഡ്ജറ്റിലായിരിക്കും ചിത്രം ഒരുക്കുന്നത്. ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യാൻ സാക്ഷാൽ പീറ്റർ ഹെയ്ൻ തന്നെയായിരിക്കും. ഹൈ വോൾട്ടേജ് ആക്ഷൻ രംഗങ്ങളുള്ള ഈ ചിത്രം അടുത്ത വർഷം ചിത്രീകരണം തുടങ്ങും. ഒമർ ലുലുവിന്റെ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന ചിത്രമാണ് ‘ഒരു അടാർ ലവ് ‘ . ഇതിനോടകം അതിലെ പാട്ടുകളും അഭിനയത്ക്കളായ പ്രിയ വാര്യരും , റോഷനും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
This website uses cookies.