മലയാള സിനിമയിൽ മാത്രമല്ല, സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും ഗംഭീരമായ രീതിയിൽ ആക്ഷൻ ചെയ്യുന്ന നടൻ ആണ് മോഹൻലാൽ. ഏത് തരത്തിലുള്ള ആക്ഷനും മോഹൻലാലിനെ പോലെ പൂർണ്ണതയോടെയും വിസ്മയിപ്പിക്കുന്ന രീതിയിലും ചെയ്യുന്ന നടൻമാർ വളരെ കുറവാണ്. തന്റെ അന്പത്തിയാറാം വയസിലും പുലിമുരുകൻ പോലൊരു ആക്ഷൻ ചിത്രം ചെയ്തു ദേശീയ ശ്രദ്ധ നേടിയ ആളാണ് മോഹൻലാൽ. ഇപ്പോഴും ഡ്യൂപ്പുകൾ ഉപയോഗിക്കാതെ എത്ര അപകടകരമായ സംഘട്ടന രംഗങ്ങളും ചെയ്യുന്ന മോഹൻലാൽ ആക്ഷൻ ഡയറക്ടർമാരുടെ ഇഷ്ട താരം ആണ്. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സ്റ്റണ്ട് മാസ്റ്ററും പുലി മുരുകനിലൂടെ ദേശീയ അവാർഡ് ജേതാവുമായ പീറ്റർ ഹെയ്‌നിന്റെയും ഇഷ്ട താരമാണ് മോഹൻലാൽ. വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുമുള്ള ഒരുക്കത്തിലാണ് പീറ്റർ ഹെയ്‌ൻ.
സംവിധായകൻ ആവണം എന്നും മോഹൻലാലിനെ നായകനാക്കി ഒരു ഡ്രീം പ്രൊജക്റ്റ് മനസ്സിൽ ഉണ്ടെന്നും കഴിഞ്ഞ വർഷം പീറ്റർ ഹെയ്‌ൻ ഒരു പ്രമുഖ വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിൽ ഒരു ആരാധകനു നൽകിയ മറുപടിയിലും പീറ്റർ ഹെയ്‌ൻ അത് സൂചിപ്പിക്കുന്നു. മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുമോ സർ എന്ന ആരാധകന്റെ ചോദ്യത്തിന്. അതൊരു സർപ്രൈസ് ആയി ഇരിക്കട്ടെ എന്ന മറുപടിയാണ് പീറ്റർ ഹെയ്‌ൻ നൽകിയത്. അടുത്ത മാസം റിലീസ് ചെയ്യുന്ന മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ ഒടിയനിലും ആക്ഷൻ ഒരുക്കിയത് പീറ്റർ ആണ്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വർക്ക് ആണ് ഒടിയൻ എന്നാണ് പീറ്റർ പറയുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.