ദേശീയ അവാർഡ് ജേതാവ് സംവിധായകൻ ജയരാജൻ- സുരേഷ് ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒരു പെരുംകളിയാട്ടം’. 1997 ൽ ഇരുവരും ഒരുമിച്ച കളിയാട്ടം ചിത്രത്തിന് സമാനമായി തെയ്യത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ കഥയും അണിയിച്ചൊരുക്കിയിരിക്കുന്നത്. 26 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ഈ സൂപ്പർ ഹിറ്റ് കൂട്ടുകെട്ടിൽ വലിയ പ്രതീക്ഷയാണ് സിനിമാപ്രേമികൾ നൽകുന്നത്.
പെരുവണ്ണാൻ കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. താരത്തിന്റെ തെയ്യം കലാകാരന്റെ ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ജയരാജ് പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്ര അവതരിപ്പിക്കുന്നത് നടി അനശ്വര രാജനാണ്. കൂടാതെ ഷൈൻ ടോം ചാക്കോ,കന്നട നടൻ ബി എസ് അവിനാഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും പുറത്തിറങ്ങിയ കളിയാട്ടം ചിത്രവുമായി പുതിയ ചിത്രത്തിന് യാതൊരുവിധ ബന്ധവുമില്ലെന്ന് ജയരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയിരിക്കുന്നു.
ഷേക്സ്പിയർ ട്രാജഡി ‘ഒഥല്ലോ’ കേന്ദ്രീകരിച്ചാണ് 1997ൽ പുറത്തിറങ്ങിയ കളിയാട്ടം ചിത്രം ഒരുക്കിയത്. ചിത്രം ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇരുവരുടെയും കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തെ കുറിച്ചും ആരാധകർക്ക് വലിയ രീതിയിലുള്ള പ്രതീക്ഷയാണ് ഉള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്നും കഥ എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ച് തങ്ങൾ ആവേശത്തിൽ ആണെന്നും, കരിയറിൽ ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ജയരാജ് അറിയിച്ചു.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.