മലയാള സിനിമയിൽ ഒരൊറ്റ സിനിമകൊണ്ട് ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഒരു ഗാനത്തിലൂടെ ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ട്ടിക്കുകയും ഇൻസ്റ്റാഗ്രാമിൽ വലിയ തോതിൽ ആരാധകരെ സൃഷ്ട്ടിച്ച താരം കൂടിയാണ് പ്രിയ വാര്യർ. താരത്തിന്റെ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഡീപ്പ്നെക്ക് ലെഹങ്കയിൽ ആഭരണങ്ങൾ അണിഞ്ഞു നിൽക്കുന്ന താരത്തിന്റെ ഫോട്ടോഷൂട്ടിനെ പ്രശംസിച്ചുകൊണ്ട് ഒരുപാട് പേർ രംഗത്ത് എത്തിയിരുന്നു. അവതാരികയും നടിയുമായ പേർളി മാണിയുടെ കമെന്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
വളരെ മനോഹരമായിട്ടുണ്ടെന്നും സൗന്ദര്യം കൊണ്ട് കീഴ്‌പ്പെടുത്തുകയാണെന്നും പേർളി മാണി വ്യക്തമാക്കി. ചില ലുക്ക്‌സ് എല്ലാ വ്യക്തികൾക്ക് ചേരുകയില്ലയെന്നും പക്ഷേ പ്രിയയുടെ ഈ ലുക്ക് വളരെ പെർഫെക്റ്റായി വന്നിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. പേർളി മാണിയുടെ അഭിപ്രായത്തെ പിന്തുണച്ചും ഒരുപാട് പേർ രംഗത്ത് എത്തിയിരുന്നു. ലോക്ക് ഡൗൺ സമയത്ത് ഗർഭിണിയായ പേർളി മാണി സമൂഹ മാധ്യമങ്ങളിൽ സജീവം തന്നെയാണ്. എല്ലാ താരങ്ങളെ അഭിനന്ദിക്കുന്നതിലും അഭിപ്രായങ്ങൾ പങ്കുവെക്കുന്ന കാര്യത്തിൽ പേർളി മാണി എന്നും മുൻപന്തിയിൽ തന്നെയാണ്. പ്രിയ വാര്യരുടെ ഫോട്ടോഷൂട്ടിനെ വിമർശിച്ചു കമെന്റ് രേഖപ്പെടുത്തിയ ചില വ്യക്തികളുടെ കമെന്റ് പ്രിയ തന്നെ ഇൻസ്റ്റാ സ്റ്റോറിയായി അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. പ്രിയ വാര്യർ വളരെ കോണ്ഫിഡന്റും ബോൾഡുമായാണ് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രിയ വാര്യർ നായികയായിയെത്തുന്ന ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി റിലീസിനായി ഒരുങ്ങുകയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.