മിനിസ്ക്രീനിൽ ഏറ്റവും സ്വീകാരിതയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നടൻ മോഹൻലാലാണ് അവതാരകനായി പരിപാടി മുന്നിൽ നിന്ന് നയിക്കുന്നത്. ബിഗ് ബോസ് സീസൺ 2 ലെ ഏറ്റവും മികച്ച മത്സരാർത്ഥി ആയിരുന്നു രജിത് സർ. ഒരു ഡെയ്‌ലി ടാസ്ക്കിൽ കുസൃതി നിറഞ്ഞ വിദ്യാർത്ഥിയായി അഭിനയിക്കാൻ ആവശ്യപ്പെട്ടപ്പോൾ രജിത് സാറിന്റെ കുസൃതിത്തരം അതിര് വിടുകയും ഒടുക്കം വിടവാങ്ങലിന് വഴി ഒരുക്കിയിരിക്കുകയാണ്. രേഷ്മ എന്ന മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിനെ തുടർന്ന് രജിത് സാറിനെ ബിഗ് ബോസ് വീട്ടിൽ നിന്ന് ഇന്നലെ പുറത്താക്കുകയുണ്ടായി. ഇതിലും വലിയ സംഭവങ്ങൾ ബിഗ് ബോസിൽ അരങ്ങേറിയപ്പോൾ ഇത്തരം പുറത്താക്കൽ ഉണ്ടായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടികൊണ്ട് ഒരുപാട് പേർ രജിത് സാറിന് പിന്തുണയിമായി രംഗത്ത് വന്നിരിക്കുകയാണ്. ഏഷ്യാനെറ്റിലെ സീരിയൽ താരങ്ങൾ മുതൽ നടിനടന്മാർ വരെ രജിത് സാറിന് സ്പോർട്ടുമായി രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തെ മത്സരാർത്ഥിയും നടിയും അവതാരികയുമായ പേർളി മാണി രജിത് സാറിനെ ബിഗ് ബോസ് സീസൺ 2 ലെ റിയൽ വിന്നർ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ അദ്ദേഹത്തിന്റെ ഫോട്ടോ അടക്കം പോസ്റ്റ് ചെയ്യുകയുണ്ടായി. ഒരു സ്ത്രീയുടെ മുഖത്ത് മുളക് തേച്ച ആളിനെ സപ്പോർട്ട് ചെയ്യുവാൻ നിങ്ങൾക്ക് നാണമില്ലേ നിങ്ങളും ഒരു സ്ത്രീയല്ലേ എന്ന് ആരോപിച്ചു യുവാവ് ഒരു കമന്റ് രേഖപ്പെടുത്തുകയുണ്ടായി. “ബ്ലാക്ക് ഷീപ്പ്. ഹാവ് യു എനി വൂൾ” എന്ന രസകരമായ മറുപടിയാണ് പേർളി നൽകിയത്. പേർളിയുടെ ഭർത്താവും കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥിയുമായ ശ്രീനിഷ് ഇതിനോട് വളരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ്. കമെന്റ് ചെയ്‌തവനെ പേഴ്‌സണലി അറിയാമെന്നും സീസൺ വൺ മുതൽ തന്റെ ഭാര്യക്കെതിരെ മോശമായ കമന്റ്സ് എടുന്ന വ്യക്തിയാണെന്നും സ്ത്രീ ആണോ പുരുഷനാണോ എന്ന് നീ ഓര്മിപ്പിക്കേണ്ട ആവശ്യമില്ല എന്ന് ശ്രീനിഷ് യുവാവിനെ ശാസിക്കുകയുണ്ടായി. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽകുന്നത് രജിത് സാറിന്റെ വിടവാങ്ങൽ തന്നെയാണ്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.