നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ അനുകൂലിച്ചു കൊണ്ട് MLA പിസി ജോർജ് രംഗത്ത്. കേസ് കെട്ടി ചമച്ചത് ആണെന്നും ഒടുവിൽ കേരളത്തിലെ ജനങ്ങൾ ദിലീപിനോട് ക്ഷമ പറയേണ്ടി വരുമെന്നും പിസി ജോർജ് പറയുന്നു.
കേരള മുഖ്യമന്ത്രി പിണറായി വിജയനും ദിലീപിനെ ഉപേക്ഷിച്ചുപോയ സ്ത്രീയും വേദി പങ്കിട്ടതിനു ശേഷമാണ് ഗൂഢാലോചന ഉയര്ന്നു വന്നത്. മുന് ഡിജിപി സെന്കുമാര് ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞതാണ്. എന്നിട്ട് ഒന്നര ദിവസം കഴിഞ്ഞപ്പോള് ദിലീപിനെ അറസ്റ്റ് ചെയ്തു. ഇതില് എന്ത് ന്യായമാണ് ഉള്ളതെന്ന് പിസി ജോര്ജ് ചോദിക്കുന്നു.
ഒട്ടേറെ സ്ത്രീകള് കേരളത്തില് ബലാത്സംഗത്തിന് ഇരയാവുന്നുണ്ട്. അവർക്കു വേണ്ടി സിന്ദാബാദ് വിളിക്കാന് അപ്പോഴൊന്നും ആരെയും കണ്ടിട്ടില്ല. സിനിമാ നടിയെ ബലാത്സംഗം ചെയ്തപ്പോള് മാത്രമാണ് സിന്ദാബാദ് വിളിയുമായി ചിലർ വന്നതെന്നും പിസി ജോർജ് പറഞ്ഞു.
അതേ സമയം ദിലീപിന്റെ ജ്യാമപേക്ഷ പരിഗണിക്കുന്നത് കോടതി നീട്ടി വെച്ചിരിക്കുകയാണ് ഇപ്പോള്. ദിലീപിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില് വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിച്ച് നടനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില് വിടുകയും ചെയ്തു.
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
This website uses cookies.