മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിൽ ഇപ്പോൾ വേണു സംവിധനം ചെയ്യുന്ന കാർബൺ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. കുറച്ചു ദിവങ്ങൾക്കു മുന്നേ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം നിർമ്മിക്കുന്നത് സിബി തോട്ടുപുറം ആണ്. മമത മോഹൻദാസ് ചിത്രത്തിൽ നായികയായി എത്തുന്നത് .മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയുന്ന ചിത്രമാണ് കാർബൺ
ഇപ്പോൾ പൂഞ്ഞാർ ഭാഗത്തു ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ഈ ചിത്രത്തിൻറെ ലൊക്കേഷനിൽ പ്രമുഖ രാഷ്ട്രീയ നേതാവായ പി സി ജോർജ് എത്തി ചേരുകയും ഫഹദ് ഫാസിലിന് ആശംസകൾ നേരുകയും ചെയ്തു. കുറച്ചു മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള വ്യക്തി കൂടിയാണ് പി സി ജോർജ്.
കോട്ടയം, കുട്ടിക്കാനം, ഈരാറ്റുപേട്ട എന്നിവിടങ്ങിലായാണ് ഈ ചിത്രം ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഈ വർഷം തന്നെ പ്രദർശനത്തിനെത്താൻ സാധ്യതയുള്ള ഈ ചിത്രത്തിൽ ഫഹദിനും മമത മോഹൻദാസിനും ഒപ്പം മണികണ്ഠൻ ആചാരിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
ബോളിവുഡ് ക്യാമറാമാൻ ആയ കെ യു മോഹനൻ ഛായാഗ്രഹം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ബോളിവുഡിൽ നിന്ന് തന്നെയുള്ള പ്രശസ്ത സംവിധായകനും സംഗീതജ്ഞനും ആയ വിശാൽ ഭരദ്വാജ് ആണ്. സിബി എന്ന് പേരുള്ള ഒരു കഥാപാത്രത്തെയാണ് ഫഹദ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമാണു ഫഹദ് ഈ ചിത്രത്തിൽ ജോയിൻ ചെയ്തത്. തമിഴ് ചിത്രമായ വേലയ്ക്കാരൻ ആണ് ഫഹദിന്റെ അടുത്ത റിലീസ്. ഫഹദിന്റെ ആദ്യ തമിഴ് ചിത്രമായ വേലയ്ക്കാരൻ സെപ്റ്റംബർ 29 നു പ്രദർശനത്തിന് എത്തും.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.