1994 ഇൽ മോഹൻലാൽ നായകനായി റീലീസ് ചെയ്ത മലയാള ചിത്രമാണ് പവിത്രം. പി ബാലചന്ദ്രൻ രചിച്ചു ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമയിലെ ക്ലാസ്സിക്കുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. മോഹൻലാലിനൊപ്പം ശോഭന, വിന്ദുജ മേനോൻ, ശ്രീവിദ്യ, തിലകൻ, കെ പി എ സി ലളിത, ഇന്നസെന്റ്, ശ്രീനിവാസൻ, നരേന്ദ്ര പ്രസാദ്, നെടുമുടി വേണു എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സന്തോഷ് ശിവനും സംഗീതം പകർന്നത് ശരത്തും ആണ്. ചേട്ടച്ഛൻ എന്ന കഥാപാത്രമായി ഈ ചിത്രത്തിൽ മോഹൻലാൽ നടത്തിയത് ഇന്ത്യൻ സിനിമയിലെ തന്നെ ഒരു നടൻ കാഴ്ച്ചവെച്ച ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ്. മോഹൻലാലിനൊപ്പം മീനാക്ഷി എന്ന കഥാപാത്രമായി വിന്ദുജ മേനോനും ഗംഭീര പ്രകടനമാണ് നൽകിയത്. സിനിമക്ക് പുറത്തും മോഹൻലാലിനെ ചേട്ടച്ഛൻ എന്നു തന്നെയാണ് താൻ വിളിക്കുന്നതെന്ന് വിന്ദുജ മേനോൻ പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ നീണ്ട 27 വർഷങ്ങൾക്ക് ശേഷം മോഹൻലാലിനൊപ്പമുള്ള തന്റെ പുതിയ ചിത്രം പങ്കു വെച്ചിരിക്കുകയാണ് വിന്ദുജ. ചേട്ടച്ഛനെ കണ്ട മീനാക്ഷി എന്നു കുറിച്ചു കൊണ്ടാണ് ഈ ചിത്രം വിന്ദുജ പങ്കു വെച്ചിരിക്കുന്നത്. പവിത്രം റീലീസ് ചെയ്തിട്ട് ഈ മാസമാണ് 27 വർഷം തികഞ്ഞത്. അതിന്റെ തൊട്ടടുത്ത ദിവസം തന്നെ തന്റെ ചേട്ടച്ഛനായ ലാലേട്ടനെ കാണാൻ കഴിഞ്ഞതും, അപ്പോൾ അവിടെ പവിത്രം ഒരുക്കിയ ടി കെ രാജീവ് കുമാറും ഉണ്ടായിരുന്നതും വലിയ അനുഗ്രഹമായി കാണുന്നു എന്നും വിന്ദുജ പറയുന്നു. അമ്മ സംഘടനയുടെ ആസ്ഥാന മന്ദിരം ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ വെച്ചാണ് ഇരുവരും കണ്ടു മുട്ടിയത്. ആ ചടങ്ങിൽ വെച്ചാണ് ടി കെ രാജീവ് കുമാർ രചിച്ചു, അദ്ദേഹവും പ്രിയദർശനും ചേർന്ന് ഒരുക്കാൻ പോകുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചത്. മോഹൻലാൽ, മമ്മൂട്ടി എന്നിവർ അഭിനയിക്കുന്ന ആ ചിത്രം അമ്മക്ക് വേണ്ടി ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
This website uses cookies.