ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായ പവി കെയർ ടേക്കർ തീയേറ്ററുകളിൽ വിജയകരമായി പ്രദശനം തുടരുന്നു. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ തീയേറ്ററുകളിൽ നിറഞ്ഞ സദസുകളിൽ തന്നെയാണ് പ്രദശനം തുടരുന്നത്. കൂടുതൽ ഷോസും കൂടുതൽ തീയേറ്ററുകളിലുമായി പുതിയ റിലീസുകൾക്കിടയിലും തലയെടുപ്പോടെയാണ് ജനപ്രിയ നായകന്റെ ഈ ചിത്രം മുന്നേറുന്നത്.
നടനും സംവിധായകനുമായ വിനീത് കുമാർ ഒരുക്കിയ ഈ ചിത്രം ഒരു ഫുൾ ഓൺ ഫാമിലി എന്റർടൈനറാണ്. ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തായ രാജേഷ് രാഘവനും, ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപുമാണ്.
കോമഡിയും റൊമാന്‍സും സെന്റിമെന്റ്സുമൊക്കെയായി ദിലീപ് ഗംഭീര പ്രകടനാമാണ് പവിയിലൂടെ നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ, ദിലീപ് അവതരിപ്പിക്കുന്ന പവി എന്ന കെയർ ടേക്കറിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. മധ്യ വയസ്കനും അവിവാഹിതനുമായ പവി കൊച്ചി നഗരത്തിലെ ഒരു ആഡംബര ഫ്ലാറ്റ് സമുച്ചയത്തിന്റെ കെയർ ടേക്കറാണ്. അവിടുത്തെ എല്ലാമെല്ലാമായി ഓടി നടക്കുന്ന പവിയുടെ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് പല പല സാഹചര്യങ്ങളിൽ അഞ്ച് പെണ് കുട്ടികൾ കടന്ന് വരികയും, അവർ അയാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.
ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാർ അണിനിരക്കുന്നു. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാർ. ഇവരെ കൂടാതെ ജോണി ആന്റണി, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.