[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പവി കെയർ ടേക്കർ: 5 പുതുമുഖ നായികമാരുമായി ജനപ്രിയ നായകൻ ദിലീപ്

ജനപ്രിയ നായകൻ ദിലീപിന്റെ കരിയറിലെ 149മത് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ‘പവി കെയര്‍ ടേക്കര്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയുന്നത് നടൻ വിനീത് കുമാറാണ്. വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമാണിത്. ഈ ചിത്രത്തിൽ ദിലീപിനൊപ്പം അഞ്ചു പുതുമുഖ നായികമാരും ഉണ്ട്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്..

ഗ്രാൻഡ് പ്രോഡക്ഷനായിന്റെ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ.

കന്നഡയിലും മലയാളത്തിലും ഹിറ്റ്കൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഛായഗ്രഹകൻ – സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് – അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ, എഡിറ്റർ -ദീപു ജോസഫ്, ലിറിക്‌സ് – ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ്‌ ഹെഡ് – റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ – നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ – രഞ്ജിത് കരുണാകരൻ, കോസ്റ്റ്യൂം – സഖി എൽസ, മേക്കപ്പ്  -റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ – ശ്രീജിത്ത്‌ ശ്രീനിവാസൻ,സൗണ്ട് മിക്സിങ് – അജിത് കെ ജോർജ്, പി. ആർ. ഓ – എ. എസ്. ദിനേശ്, സ്റ്റിൽസ് – രാംദാസ് മാത്തൂർ, ഡിസൈൻസ് – യെല്ലോ ടൂത്, ഡിജിറ്റൽ മാർക്കറ്റിംഗ് – സുജിത് ഗോവിന്ദൻ, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

21 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.