[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

കുടുംബ പ്രേക്ഷകരുടെ കയ്യടി നേടി പട്ടാഭിരാമൻ; ഹൗസ്ഫുൾ ഷോകളുമായി ജയറാം ചിത്രം..!

ഈ കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നാണ് ജയറാം നായകനായി എത്തിയ പട്ടാഭിരാമൻ. പ്രശസ്ത സംവിധായകൻ കണ്ണൻ താമരക്കുളം സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിനേശ് പള്ളത് ആണ്. ഒരു ത്രില്ലിംഗ് ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ മികച്ച വിജയത്തിലേക്കാണ് കുതിക്കുന്നത്‌. ഏറെ ചിരിപ്പിക്കുന്ന ഈ ചിത്രം വളരെ മികച്ച ഒരു വിഷയം കൂടിയാണ് കൈകാര്യം ചെയ്യുന്നത്. ചിരിയും ആവേശവും സസ്‌പെൻസും എല്ലാം നിറഞ്ഞ ഈ സിനിമ മികച്ച ഒരു സന്ദേശം കൂടി പ്രക്ഷകർക്കു നൽകുന്നുണ്ട് എന്നതാണ് പട്ടാഭിരാമനെ വ്യത്യസ്തമാക്കുന്നത്.

കണ്ണൻ താമരക്കുളത്തിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയത്തിലേക്കാണ് പട്ടാഭിരാമൻ നീങ്ങുന്നത്. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഷീലു എബ്രഹാം, മിയ എന്നിവർ നായികാ വേഷങ്ങൾ ചെയ്തിരിക്കുന്നു. ധർമജൻ ബോൾഗാട്ടി, ഹാരിഷ് കണാരൻ, ബൈജു സന്തോഷ് എന്നിവരും തങ്ങളുടെ ഗംഭീര പ്രകടനം കൊണ്ട് കയ്യടി നേടുകയാണ് പട്ടാഭിരാമൻ എന്ന ഹെൽത് ഇൻസ്‌പെക്ടർ ആയുള്ള ജയറാമിന്റെ പ്രകടനവും പ്രേക്ഷകരുടെ അഭിനന്ദനം നേടിയെടുക്കുകയാണ്. പ്രേം കുമാർ, പാർവതി, ജയപ്രകാശ്, അനുമോൾ, നന്ദു, കലാഭവൻ പ്രചോദ്, തെസ്നി ഖാൻ, ജയൻ ചേർത്തല, മാധുരി, രമേശ് പിഷാരടി, ജനാർദ്ദനൻ, സുധീർ കരമന, ഷൈജു എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. എം ജയചന്ദ്രൻ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതു രവി ചന്ദ്രൻ ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.