ഈ കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നാണ് ജയറാം നായകനായി എത്തിയ പട്ടാഭിരാമൻ. പ്രശസ്ത സംവിധായകൻ കണ്ണൻ താമരക്കുളം സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിനേശ് പള്ളത് ആണ്. ഒരു ത്രില്ലിംഗ് ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ മികച്ച വിജയത്തിലേക്കാണ് കുതിക്കുന്നത്. ഏറെ ചിരിപ്പിക്കുന്ന ഈ ചിത്രം വളരെ മികച്ച ഒരു വിഷയം കൂടിയാണ് കൈകാര്യം ചെയ്യുന്നത്. ചിരിയും ആവേശവും സസ്‌പെൻസും എല്ലാം നിറഞ്ഞ ഈ സിനിമ മികച്ച ഒരു സന്ദേശം കൂടി പ്രക്ഷകർക്കു നൽകുന്നുണ്ട് എന്നതാണ് പട്ടാഭിരാമനെ വ്യത്യസ്തമാക്കുന്നത്.
കണ്ണൻ താമരക്കുളത്തിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയത്തിലേക്കാണ് പട്ടാഭിരാമൻ നീങ്ങുന്നത്. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഷീലു എബ്രഹാം, മിയ എന്നിവർ നായികാ വേഷങ്ങൾ ചെയ്തിരിക്കുന്നു. ധർമജൻ ബോൾഗാട്ടി, ഹാരിഷ് കണാരൻ, ബൈജു സന്തോഷ് എന്നിവരും തങ്ങളുടെ ഗംഭീര പ്രകടനം കൊണ്ട് കയ്യടി നേടുകയാണ് പട്ടാഭിരാമൻ എന്ന ഹെൽത് ഇൻസ്‌പെക്ടർ ആയുള്ള ജയറാമിന്റെ പ്രകടനവും പ്രേക്ഷകരുടെ അഭിനന്ദനം നേടിയെടുക്കുകയാണ്. പ്രേം കുമാർ, പാർവതി, ജയപ്രകാശ്, അനുമോൾ, നന്ദു, കലാഭവൻ പ്രചോദ്, തെസ്നി ഖാൻ, ജയൻ ചേർത്തല, മാധുരി, രമേശ് പിഷാരടി, ജനാർദ്ദനൻ, സുധീർ കരമന, ഷൈജു എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. എം ജയചന്ദ്രൻ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതു രവി ചന്ദ്രൻ ആണ്.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.