ഈ കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിൽ റിലീസ് ചെയ്തു സൂപ്പർ ഹിറ്റ് ആയ മാറിയ ചിത്രമാണ് പത്രോസിന്റെ പടപ്പുകൾ. ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ കൊച്ചു ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയെടുത്തത്. വലിയ ഹൈപ്പ് ഇല്ലാതെ വന്ന ഈ ചിത്രം പ്രേക്ഷകരുടെ പിന്തുണയോടെയാണ് വലിയ വിജയം ആയി മാറിയത്. നിരൂപകരും ഈ ചിത്രത്തിന് മികച്ച അഭിപ്രായം ആണ് നൽകിയത്. ഏതായാലും കേരളത്തിലെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഈ ചിത്രം ഗൾഫിലും റിലീസ് ചെയ്യാൻ പോവുകയാണ്. ഈ വരുന്ന വ്യാഴം മുതൽ ആണ് പത്രോസിന്റെ പടപ്പുകൾ ഗൾഫിൽ റിലീസ് ചെയ്യുന്നത്. ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ് ഈ ചിത്രം ഗൾഫിൽ എത്തിക്കുന്നത്. നവാഗതനായ അഫ്സൽ അബ്ദുൽ ലത്തീഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
തണ്ണീർമത്തൻ ദിനങ്ങൾ എന്ന വൻ വിജയത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ ഒരുക്കി നായകനും ആയി അഭിനയിച്ച ഈ ചിത്രത്തിൽ ജെയിംസ് ഏലിയാ, ഷറഫുദീൻ, നസ്ലെൻ, ഗ്രേസ് ആന്റണി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, എം ആർ ഗോപകുമാർ, ശബരീഷ് വർമ്മ, രഞ്ജിത മേനോൻ, നന്ദു എന്നിവരും അഭിനയിച്ചിരിക്കുന്നു. മറിമായം, ഉപ്പും മുളകും എന്നീ സൂപ്പർ ഹിറ്റ് കോമഡി ടെലിവിഷൻ പരമ്പരകൾ, എസ് ജെ സിനു സംവിധാനം ചെയ്ത് അമിത് ചക്കാലക്കൽ നായകനായ ‘ജിബൂട്ടി’ എന്ന ചിത്രം എന്നിവ രചിച്ചത് ഇതിന്റെ സംവിധായകൻ ആയ അഫ്സൽ അബ്ദുൽ ലത്തീഫ് ആണ്. കൊച്ചി-വൈപ്പിൻ പ്രദേശത്ത് നടക്കുന്ന വളരെ ഹൃദ്യമായ ഒരു ഹാസ്യ കുടുംബ ചിത്രം ആയാണ് അദ്ദേഹം പത്രോസിന്റെ പടപ്പുകൾ ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.