ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം പ്രേക്ഷകരുടെ പ്രീയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. വിനീത് ശ്രീനിവാസൻ, അനശ്വര രാജൻ, മാത്യൂസ് തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രത്തിന്റെ സഹ എഴുത്തുകാരനായ ഡിനോയ് പൗലോസിന്റെ രചനയിൽ, നവാഗതനായ അഫ്‌സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പത്രോസിന്റെ പടപ്പുകൾ. ഇന്ന് തീയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിൽ ഇതിന്റെ രചയിതാവായ ഡിനോയ് പൗലോസ്, ഷറഫുദീൻ, ജെയിംസ് ഏലിയാ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ട്രൈലെർ കുറച്ചു നാൾ മുൻപേ പുറത്തു വരികയും, സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. കേന്ദ്ര കഥാപാത്രമായ പത്രോസും അയാളുടെ മക്കളും അമ്മച്ചിയുമടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങളും തമാശകളുമെല്ലാം ഉൾപ്പെടുന്ന ഒരു രസകരമായ ചിത്രമായിരിക്കും ഇതെന്ന ഫീൽ ആണ് ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവ നമ്മുക്ക് നൽകുന്നത്.
സൂപ്പർ ഹിറ്റ് ടിവി പരമ്പരയായ ഉപ്പും മുളകിന്റെ രചയിതാവായ അഫ്‌സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് പത്രോസിന്റെ പടപ്പുകൾ. നസ്‌ലീൻ, ശബരീഷ് വർമ്മ, രഞ്ജിത മേനോൻ, ഗ്രേയ്‌സ് ആന്റണി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജേക്സ് ബിജോയ് ആണ്. മരിക്കാർ എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജയേഷ് മോഹൻ, എഡിറ്റിംഗ് ആൻഡ് ക്രീയേറ്റീവ് ഡയറക്ഷൻ സംഗീത് പ്രതാപ് എന്നിവരാണ്. ശബരീഷ് വർമ്മയും ടിറ്റോ പി തങ്കച്ചനും ചേർന്ന് അർച്ചിച്ച ഫുൾ ഓൺ ആണേ എന്ന ഇതിലെ ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. ജാസി ഗിഫ്റ്റ് ആണ് ഈ ഗാനം ആലപിച്ചത്.
ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയറ്ററിൽ എത്തുമ്പോൾ അങ്ങോട്ടു യുവ…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ചു രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി'…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായിക രത്തീന ഒരുക്കിയ ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
This website uses cookies.