കൊച്ചു ചിത്രങ്ങൾ മലയാളത്തിൽ വന്നു വലിയ വിജയം നേടുന്ന കാഴ്ച നമ്മൾ പല തവണ കണ്ടിട്ടുണ്ട്. ഇപ്പോൾ ആ കാഴ്ച നമ്മുക്ക് വീണ്ടും കാണിച്ചു തരികയാണ് പത്രോസിന്റെ പടപ്പുകൾ. ഹൗസ്ഫുൾ ഷോകൾ നേടി കേരളത്തിൽ മികച്ച വിജയമാണ് ഈ ചിത്രം നേടുന്നത്. ഇന്ന് മുതൽ ഗൾഫിലും റിലീസ് ചെയ്യുന്ന ഈ ചിത്രം ഇതിനോടകം പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ചു കഴിഞ്ഞു. കൊച്ചി- വൈപ്പിൻ പ്രദേശത്ത് നടക്കുന്ന വളരെ ഹൃദ്യമായ ഒരു ഹാസ്യ കുടുംബ കഥ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ കൊച്ചു ചിത്രം നിരൂപകരുടെയും അഭിനന്ദനം നേടിയിട്ടുണ്ട്. വലിയ ഹൈപ്പ് ഇല്ലാതെ വന്ന ഈ ചിത്രം പ്രേക്ഷകരുടെ പിന്തുണയോടെയാണ് വലിയ വിജയം ആയി മാറുന്നത്. നവാഗതനായ അഫ്സൽ അബ്ദുൽ ലത്തീഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.
ഡിനോയ് പൗലോസ് തിരക്കഥ ഒരുക്കി നായകനും ആയി അഭിനയിച്ച ഈ ചിത്രത്തിൽ ജെയിംസ് ഏലിയാ, ഷറഫുദീൻ, നസ്ലെൻ, ഗ്രേസ് ആന്റണി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, എം ആർ ഗോപകുമാർ, ശബരീഷ് വർമ്മ, രഞ്ജിത മേനോൻ, നന്ദു എന്നിവരും അഭിനയിച്ചിരിക്കുന്നു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സഹരചയിതാവായും അതിൽ അഭിനയിച്ചും ശ്രദ്ധ നേടിയ ആളാണ് ഡിനോയ്. മറിമായം, ഉപ്പും മുളകും എന്നീ സൂപ്പർ ഹിറ്റ് കോമഡി ടെലിവിഷൻ പരമ്പരകൾ, എസ് ജെ സിനു സംവിധാനം ചെയ്ത് അമിത് ചക്കാലക്കൽ നായകനായ ‘ജിബൂട്ടി’ എന്ന ചിത്രം എന്നിവ രചിച്ചു പ്രശസ്തി നേടിയ ആളാണ് ഇതിന്റെ സംവിധായകൻ അഫ്സൽ അബ്ദുൽ ലത്തീഫ്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.