കൊച്ചു ചിത്രങ്ങൾ മികച്ച പ്രേക്ഷക പ്രതികരണം നേടുന്നതും വലിയ വിജയമായി മാറുന്നതും കാലാകാലങ്ങളായി നമ്മൾ കാണുന്നത് ആണ്. വലിയ ഹൈപ്പോ ഓളമോ ഇല്ലാതെ വരുന്ന ചെറിയ തമാശ ചിത്രങ്ങൾ, പ്രേക്ഷകരുടെ മൗത് പബ്ലിസിറ്റിയിലൂടെ വലിയ രീതിയിൽ ആണ് വിജയം നേടാറുള്ളത്, ജാനെമൻ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾ അങ്ങനെ വിജയമായി മാറിയത് ഈ അടുത്തിടക്ക് നമ്മൾ കണ്ടു. ഇപ്പോഴിതാ, ആ കൂട്ടത്തിലേക്കു ഒരെണ്ണം കൂടി എത്തിയിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത പത്രോസിന്റെ പടപ്പുകൾ എന്ന ചിത്രം ഇപ്പോൾ മികച്ച വിജയമാണ് നേടുന്നത്. ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ എന്ന അഭിപ്രായം നേടിയ ഈ ചിത്രം ഈ വർഷത്തെ മറ്റൊരു സർപ്രൈസ് വിജയമായി മാറുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. നവാഗതനായ അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചതും ഇതിൽ നായകനായി അഭിനയിച്ചിരിക്കുന്നതും ഡിനോയ് പൗലോസ് ആണ്.
സൂപ്പർ ഹിറ്റ് ടിവി പരമ്പരയായ ഉപ്പും മുളകിന്റെ രചയിതാവ് എന്ന നിലയിൽ പ്രശസ്തനായ ആളാണ് അഫ്സൽ അബ്ദുൽ ലത്തീഫ് എങ്കിൽ, ഗിരീഷ് എ ഡി ഒരുക്കിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിന്റെ സഹ എഴുത്തുകാരനായും അതിൽ അഭിനയിച്ചും കയ്യടി നേടിയ ആളാണ് ഡിനോയ് പൗലോസ്. ജെയിംസ് ഏലിയാ, ഷറഫുദീൻ, നസ്ലെൻ, ഗ്രേസ് ആന്റണി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, എം ആർ ഗോപകുമാർ, ശബരീഷ് വർമ്മ, രഞ്ജിത മേനോൻ, നന്ദു എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ജയേഷ് മോഹനും എഡിറ്റ് ചെയ്തത് സംഗീത് പ്രതാപും ആണ്. ജേക്സ് ബിജോയ് ആണ് ഇതിനു വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്.
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
This website uses cookies.