2019 ഇൽ മലയാളത്തിൽ റിലീസ് ചെയ്തു ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ പ്രേക്ഷകർ മറക്കാനിടയില്ല. അതിൽ നായകന്റെ, ജോലിയും കൂലിയും ഇല്ലാത്ത നിരാശ കാമുകനായ ചേട്ടന്റെ കഥാപാത്രം ചെയ്ത പുതുമുഖം മികച്ച അഭിനയമായിരുന്നു കാഴ്ച വെച്ചത്. പിന്നീടാണ് അയാൾ ഈ ചിത്രത്തിന്റെ തിരക്കഥാകൃത് കൂടിയാണ് എന്നുള്ള കാര്യം പ്രേക്ഷകർ അറിയുന്നത്. ഡിനോയ് പൗലോസ് എന്ന തിരക്കഥാകൃതിനെയും നടനെയും മലയാള സിനിമാപ്രേക്ഷകർ അതിലൂടെ നെഞ്ചിലേറ്റി. ഇപ്പോഴിതാ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം പത്രോസിന്റെ പടപ്പുകൾ എന്ന പുതിയ ചിത്രത്തിലൂടെ നായകനായും രചയിതാവായും ഡിനോയ് പൗലോസ് നമ്മുക്ക് മുന്നിലെത്തുകയാണ്. 2012ൽ ഉദയചന്ദ്രൻ സംവിധാനം ചെയ്ത ബ്ളാക്ക് ടിക്കറ്റ് എന്ന പരീക്ഷണ ചിത്രത്തിൽ സഹസംവിധായകനായിട്ടാണ് ഡിനോയ് പൗലോസ് സിനിമ ജീവിതം ആരംഭിച്ചത്. അതേ ചിത്രത്തിൽ തന്നെ അഭിനേതാവായും ഡിനോയ് അരങ്ങേറ്റം കുറിച്ചു. മാർച്ച് പതിനെട്ടിന് ആണ് പത്രോസിന്റെ പടപ്പുകൾ റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ, ജേക്സ് ബിജോയ് സംഗീതമൊരുക്കി ജാസി ഗിഫ്റ്റ് ആലപിച്ച ഇതിലെ ഫുൾ ഓൺ ആണേ എന്ന ഗാനം എന്നിവ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്.
ഈ ചിത്രം കാത്തിരിക്കുന്ന പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്നും ഡിനോയ് എന്ന രചയിതാവിനും നടനുമുള്ള ജനപ്രീതിയും ഇയാളിൽ ഉള്ള പ്രതീക്ഷകളും നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും. പത്രോസിന്റെ പടപ്പുകൾ ചിത്രീകരിച്ചിരിക്കുന്ന കൊച്ചിയിലെ വൈപ്പിൻ പശ്ചാത്തലം തന്നെയാണ് യഥാർത്ഥത്തിൽ ഡിനോയിയുടെ സ്വന്തം നാടും. തണ്ണീർ മത്തൻ ദിനങ്ങളിൽ മാത്യു തോമസ് അവതരിപ്പിച്ച ‘ജെയ്സൻ’ എന്ന കേന്ദ്രകഥാപാത്രത്തിന്റെ മൂത്ത സഹോദരനായ ‘ജോയ്‌സൻ’ എന്ന കഥാപാത്രമായാണ് ഡിനോയ് അഭിനയിച്ചത്. ആ കഥാപാത്രത്തിന്റെ ഡയലോഗുകൾ വരെ ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്നു എന്നത് അവരുടെ കമന്റുകൾ കാണിച്ചു തരുന്നു. ബ്ളാക്ക് ടിക്കറ്റ് മുതൽ തണ്ണീർമത്തൻ വരെയുള്ള കാലയളവിൽ ഈ.മ.യൗ, പോരാട്ടം, സുവർണപുരുഷൻ, ജൂൺ തുടങ്ങിയ ചിത്രങ്ങളിലും ഡിനോയ് അഭിനയിച്ചിട്ടുണ്ട്. പത്രോസിന്റെ പടപ്പുകൾക്ക് പുറമെ, കിരൺ ആന്റണി സംവിധാനം നിർവഹിച്ച വിശുദ്ധ മെജോ എന്ന ചിത്രമാണ് നായകനായും തിരക്കഥാകൃത്തായും ഡിനോയ് ഭാഗമായി ചിത്രീകരണം കഴിഞ്ഞ്, ഈ വർഷം തന്നെ റീലീസ് ചെയ്യാനായി കാത്തിരിക്കുന്ന ചിത്രം. ‘ഉപ്പും മുളകും’ എന്ന ജനപ്രിയ മെഗാ കോമഡി പരമ്പരയുടെ എഴുത്തുകാരനായ അഫ്‌സൽ അബ്ദുൽ ലത്തീഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്രോസിന്റെ പടപ്പുകൾ എന്ന പ്രത്യേകതയുമുണ്ട്. മരിക്കാർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങിയ ഈ ചിത്രം വിതരണം ചെയ്യുന്നത് ഒ. പി. എം ഫിലിംസാണ്. ഡിനോയ് പൗലോസിന് പുറമെ ഷറഫുദ്ധീൻ, നസ്‌ലിൻ, സുരേഷ് കൃഷ്ണ, നന്ദു, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, രഞ്ജിത മേനോൻ തുടങ്ങിയ പ്രമുഖ താരങ്ങളും ഇതിൽ അഭിനയിച്ചിരിക്കുന്നു.
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
This website uses cookies.