പ്രശസ്ത സംവിധായകൻ വിനയൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ടിലെ കാരക്ടർ പോസ്റ്ററുകൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. സിജു വില്‍സണ്‍ നായകവേഷത്തില്‍ എത്തുന്ന സിനിമ വലിയ ക്യാന്‍വാസിലാണ് നിർമ്മിക്കുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. തന്റെ ഒരു ഡ്രീം പ്രൊജക്റ്റ് ആയി ഒരുക്കുന്ന ഈ ചിത്രത്തെ കുറിച്ച് വിനയൻ പറയുന്നത് എത്ര കാത്തിരിക്കേണ്ടി വന്നാലും സിനിമ തിയ്യേറ്ററുകളിലേ റിലീസ് ചെയ്യുകയുളളൂ എന്നാണ്. മോഹൻലാലിന്റെ കുഞ്ഞാലി മരക്കാർ കഴിഞ്ഞാൽ, വലിപ്പം കൊണ്ട് ,അലയാളത്തിലെ ഏറ്റവും വലിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ടു എന്നും വിനയൻ ആരാധകരോട് പറയുന്നു. ഇനി ക്ലൈമാക്സ് പോർഷൻ മാത്രമാണ് ഷൂട്ട് ചെയ്യാൻ ബാക്കിയുള്ളത് എന്നും അദ്ദേഹം പറയുന്നു. ഇതുവരെ ഈ ചിത്രത്തിൽ നിന്നു അനൂപ് മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പുറത്തു വന്നു കഴിഞ്ഞു.
വിവേക് ഹർഷൻ എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ഇതിലെ നായക വേഷം അവതരിപ്പിക്കാൻ സിജു വിൽസൺ നടത്തിയ വമ്പൻ മേക് ഓവർ ശ്രദ്ധ നേടിയെടുത്തിരുന്നു. ഈ ചിത്രത്തിലെ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തിലൂടെ സിജുവിന്റെ താരമൂല്യം വർധിക്കുമെന്നും, ബാഹുബലി എന്ന പാൻ ഇന്ത്യൻ ചിത്രത്തിലൂടെ പ്രഭാസ് സൂപ്പർ താരമായത് പോലെ സിജു വിൽസണും ഒരു സൂപ്പർ താരമായി മാറുമെന്നും വിനയൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി ആയി ചെമ്പൻ വിനോദ്, മഹാരാജാവായി അനൂപ് മേനോൻ, രാജ്ഞി ആയി പൂനം ബജ്വ, എന്നിവരും ഇവരോടൊപ്പം അറുപതോളം കലാകാരന്മാരും ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.