മലയാള സിനിമയുടെ പുതിയ തലമുറയിലെ നടിമാരിൽ ഏറ്റവും മികച്ച നടിയായി ഒരുപാട് പേർ വിലയിരുത്തുന്ന കലാകാരിയാണ് പാർവതി തിരുവോത്. വർഷങ്ങൾക്ക് മുൻപ് മോഹൻലാലിന്റെ നായികയായി സിബി മലയിൽ ചിത്രമായ ഫ്ലാഷിലൂടെ അരങ്ങേറ്റം കുറിച്ച പാർവതി അതിനു മുൻപ് ടെലിവിഷൻ അവതാരികയായും ഏറെ ശ്രദ്ധ നേടിയിരുന്നു. ഫ്ലാഷിന് ശേഷം ഒരിടവേള കഴിഞ്ഞു തിരിച്ചെത്തിയ പാർവതി പിന്നീട് നമ്മുക്കു മുന്നിലെത്തിച്ചത് ഒരുപിടി ഗംഭീര കഥാപാത്രങ്ങൾ. ഇപ്പോൾ മലയാളവും തമിഴും കടന്ന് ബോളിവുഡിൽ വരെ അഭിനയിച്ച ഈ കലാകാരി സംസ്ഥാന പുരസ്‌കാരം മുതൽ ദേശീയ തലത്തിൽ വരെ തന്റെ പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടിയ അഭിനേത്രിയാണ്. കഴിഞ്ഞ വർഷം ഉയരെ, വൈറസ് എന്നീ ചിത്രങ്ങളിൽ പാർവതി നൽകിയ പ്രകടനവും അതിഗംഭീരമായിരുന്നു.
ഇപ്പോഴിതാ ലോക്ക് ഡൗണിൽ കഴിയവേ പാർവതി പങ്കുവെച്ച തന്റെയൊരു കുട്ടിക്കാല ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ക്യാമറ കണ്ടാൽ പിടിച്ചിരുന്ന, കരയുന്ന തന്റെ കുട്ടിക്കാലത്തെ ഒരു രസകരമായ ഫോട്ടോയാണ് ഈ നടി പങ്കു വെച്ചിരിക്കുന്നത്. ആ ഫോട്ടോ എടുത്ത സമയത്തുണ്ടായ സംഭവ വികാസങ്ങളും പാർവതി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്. ഏതായാലും വലിയ പ്രതികരണമാണ് പാർവതിയുടെ ഈ പോസ്റ്റിന് ലഭിക്കുന്നത്. വളരെയധികം പ്രചോദനം നൽകുന്ന വാക്കുകളാണ് പാർവതിയുടേതെന്നും അതുപോലെ വലിയ പ്രചോദനമാണ് പാർവതി എന്ന കലാകാരി നൽകുന്നതെന്നും സിനിമാ പ്രേമികൾ ആ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുമുണ്ട്. മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു സി സി യുടെ സജീവ പ്രവർത്തക കൂടിയാണ് പാർവതി തിരുവോത്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.