മലയാള സിനിമയിലെ നിലവിലുള്ള ഏറ്റവും മികച്ച നടിമാരുടെ ലിസ്റ്റിൽ ആണ് ഇപ്പോൾ പാർവതിക്ക് സ്ഥാനം. ഈ വർഷം പാർവതിയെ സംബന്ധിച്ചിടത്തോളം ഗംഭീര വേഷങ്ങളും ഒരുപാട് പ്രശംസ കിട്ടിയ കഥാപാത്രങ്ങളും നിറഞ്ഞ വർഷമാണ്. മനു അശോകൻ സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രത്തിലെ പല്ലവി എന്ന കഥാപാത്രം പാർവതിക്ക് നേടിക്കൊടുത്തത് വലിയ അഭിനന്ദനങ്ങൾ ആണ്. ആസിഡ് ആക്രമണത്തിന് ഇരയാവുന്ന പെൺകുട്ടിയുടെ ജീവിതം വരച്ചു കാണിച്ച ആ ചിത്രം രചിച്ചത് ബോബി- സഞ്ജയ് ടീം ആണ്.അതിനു ശേഷം നമ്മൾ പാർവതിയെ കണ്ടത് ആഷിക് അബു ഒരുക്കിയ വൈറസ് എന്ന ചിത്രത്തിൽ ആണ്. കഴിഞ്ഞ വർഷം കോഴിക്കോട് ഉണ്ടായ നിപ വൈറസ് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രത്തിൽ അനു എന്ന കഥാപാത്രമായും കയ്യടി നേടുന്ന പെർഫോമൻസ് ആണ് പാർവതി തന്നത്.
വളരെ ശ്രദ്ധിച്ചു മാത്രം ചിത്രങ്ങൾ തിരഞ്ഞെടുത്തു ചെയ്യുന്ന നടി ആണ് പാർവതി. അടുത്തിടെ നടന്ന ഒരു മീഡിയ ഇന്റർവ്യൂവിൽ പാർവതി പറഞ്ഞത് മൂന്നു പേരുടെ ചിത്രങ്ങളിൽ താൻ തിരക്കഥ പോലും നോക്കാതെ അഭിനയിക്കും എന്നാണ്. ബോബി- സഞ്ജയ്, അഞ്ജലി മേനോൻ, ആഷിക് അബു എന്നിവരുടെ ചിത്രങ്ങൾ ആണവ. ഇവർ മൂന്നു പേർക്കും തങ്ങൾ എന്താണ് തങ്ങളുടെ ചിത്രങ്ങളിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് എന്നതിനെ കുറിച്ച് നല്ല ധാരണ ഉണ്ടെന്നും അത് കൊണ്ട് തന്നെ ധൈര്യമായി ഇവരുടെ ചിത്രങ്ങൾ ചെയ്യാം എന്നും പാർവതി പറയുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ്, കൂടെ എന്നീ ചിത്രങ്ങളിൽ പാർവതി അഭിനയിച്ചിട്ടുണ്ട്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.